Connect with us

Palakkad

പറമ്പിക്കുളം, ആളിയാര്‍ കരാര്‍: തമിഴ്‌നാട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

Published

|

Last Updated

പാലക്കാട്: പറമ്പിക്കുളം, ആളിയാര്‍ കരാര്‍ പ്രകാരം സംസ്ഥാനത്തിന് അര്‍ഹമായ ജലം ലഭ്യമാക്കുന്നതിന് തമിഴ്‌നാട് മുഖ്യമന്ത്രിക്ക് വീണ്ടും കത്തെഴുതിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പാലക്കാട് ഗവ വിക്ടോറിയ കോളജിന്റെ ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന 125ാം വാര്‍ഷികാഘേഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചര്‍ച്ചക്കുള്ള വാതില്‍ അടഞ്ഞിട്ടില്ല. കരാര്‍ അടിസ്ഥാനത്തില്‍ ജലം ലഭ്യമാക്കുന്നതിന് നിയമപരമായ നടപടി കൈക്കൊള്ളും. തമിഴ്‌നാട് മുഖ്യമന്ത്രിക്ക് കത്തയച്ചതിനോടൊപ്പം മറ്റും മാര്‍ഗങ്ങളും ആരായും. തമിഴ്‌നാടും ജലത്തിന്റെ കുറവ് സൂചിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനിടെ സംസ്ഥാനം ഇത്രയും രൂക്ഷമായ വരള്‍ച്ച നേരിട്ടിട്ടില്ല. പതിനാല് ജില്ലകളും വരള്‍ച്ച ബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതില്‍ ഏറ്റവും രൂക്ഷമായ ആഘാതം പാലക്കാടിനാണ്. വരള്‍ച്ച നേരിടേണ്ട നടപടികളെക്കുറിച്ച് രണ്ട് ദിവസത്തിനകം ജില്ലയില്‍ ചാര്‍ജുള്ള മന്ത്രി അനില്‍കുമാര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും. തടയണ ഉള്‍പ്പെടെയുള്ള ദീര്‍ഘ വീക്ഷണത്തോടുള്ള പദ്ധതികളും ഉപയോഗശൂന്യമായതും അല്ലാത്തതുമായ കുളങ്ങളുടെ സംരക്ഷണം, മഴ വെള്ള സംഭരണി ഇവക്ക് പ്രധാന്യം നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു

---- facebook comment plugin here -----

Latest