Connect with us

Sports

റൂണി മാഞ്ചസറ്ററില്‍ തന്നെയുണ്ടാവും: ഫെര്‍ഗൂസന്‍

Published

|

Last Updated

Wayne Rooney Sir Alex Ferguson Manchester United

റൂണിയും ഫെര്‍ഗൂസനും

സൂപ്പര്‍ സ്‌ട്രൈക്കര്‍ വെയ്ന്‍ റൂണി ക്ലബ് വിടുകയാണെന്നുള്ള അഭ്യൂഹത്തിന് അറുതി.

റൂണി ക്ലബിന്റെ കൂടെത്തന്നെ ഉണ്ടാവുമെന്ന് മാനേജര്‍ അലക്‌സ് ഫെര്‍ഗൂസന്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം റയല്‍മാഡ്രിഡുമായുള്ള കളിയില്‍ ടീമിലിടം കിട്ടിയിരുന്നില്ല റൂണിക്ക്. ഇത്തരമൊരു വലിയ കളിയില്‍ പുറത്തിരുത്തിയത് റൂണിയെ വില്‍ക്കാനുള്ള ഒരുക്കമാണെന്ന് അഭ്യൂഹമുണ്ടായിരുന്നു.

എന്നാല്‍ മാഡ്രിഡിനെതിരെ റൂണിയെ കളിപ്പിക്കാതിരുന്നത് തന്ത്രത്തിന്റെ ഭാഗമാണെന്ന് ഫെര്‍ഗൂസന്‍ വ്യക്തമാക്കി.
ഞായറാഴ്ച ചെല്‍സിക്കെതിരെയുള്ള മല്‍സരത്തില്‍ റൂണി കളിക്കുമെന്നും ഫെര്‍ഗൂസന്‍ കൂട്ടിച്ചേര്‍ത്തു.

Latest