Connect with us

National

വിജേന്ദറിനെ ചോദ്യം ചെയ്യും; രാം സിംഗിനെ പുറത്താക്കി

Published

|

Last Updated

ചണ്ഡീഗഢ്/ ന്യൂഡല്‍ഹി: പഞ്ചാബില്‍ 26 കിലോ ഗ്രാം ഹെറോയിന്‍ പിടികൂടിയ കേസില്‍ ബോക്‌സിംഗ് താരം വിജേന്ദര്‍ സിംഗിനെ പോലീസ് ചെയ്‌തേക്കും. താനും വിജേന്ദറും മയക്കുമരുന്ന് വാങ്ങാറുണ്ടെന്ന സഹ താരം രാം സിംഗ് പോലീസിന് മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യുന്നത്. എന്‍ ആര്‍ ഐ ബിസിനസുകാരനായ അനൂപ് സിംഗ് ഖാലോണില്‍ നിന്ന് 130 കോടി രൂപ വില വരുന്ന ഹെറോയിന്‍ പിടികൂടിയിരുന്നു. വിജേന്ദറിനും രാം സിംഗിനും ഇതുമായി ബന്ധമുണ്ടെന്ന് അനൂപ് മൊഴി നല്‍കുകയും ചെയ്തു.
അനൂപില്‍ നിന്ന് വിജേന്ദറും താനും മയക്കുമരുന്ന് വാങ്ങാറുണ്ടെന്നാണ് രാം സിംഗ് ഇന്ന്‌ കുറ്റസമ്മതം നടത്തിയത്. വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ രാം സിംഗിനെ പട്യാലയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ് സ്‌പോര്‍ട്‌സില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട്. രാം സിംഗിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ അനൂപുമായി വിജേന്ദറിന് നേരിട്ട് ബന്ധമുണ്ടെയെന്ന് പോലീസ് പരിശോധിച്ചു വരികയാണ്.