Connect with us

Kerala

പുല്‍പ്പറ്റയില്‍ സുന്നി പ്രവര്‍ത്തകര്‍ക്ക് നേരെ ഗുണ്ടാ ആക്രണം; 4 പേര്‍ക്ക് പരുക്ക്

Published

|

Last Updated

മഞ്ചേരി: പുല്‍പ്പറ്റ കൂട്ടാവില്‍ സുന്നി പ്രവര്‍ത്തകര്‍ക്ക് നേരെ ലീഗ് ഗുണ്ടകള്‍ ക്രൂരമായ അക്രമം നടത്തി. ഗുരുതരമായി പരുക്കേറ്റ നാല് സുന്നി പ്രവര്‍ത്തകരെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലും മൂന്ന് പേരെ മഞ്ചേരി ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കൂട്ടാവില്‍ സ്വദേശികളായ ഈന്തന്‍ അബൂബക്കര്‍ഹാജി (50), മകന്‍ ഈന്തന്‍ സലീം (30), ജുനൈദ് (23), മന്‍സൂറലി (30) എന്നിവരെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയിലും എസ് എസ് എസ് മുന്‍ ജില്ലാ സെക്രട്ടറി സി കെ ശക്കീര്‍ (30), പി കെ വീരാന്‍കുട്ടി (60), എം സി മുസ്തഫ (28) എന്നിവരെ മഞ്ചേരി ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മഗ്‌രിബ് നിസ്‌കാരം കഴിഞ്ഞ് പുറത്തിറങ്ങിയ സുന്നി പ്രവര്‍ത്തകര്‍ക്ക് നേരെയാണ് മാരകായുധങ്ങളുമായി എത്തിയ ഗുണ്ടാസംഘം അക്രമം അഴിച്ചുവിട്ടത്. വടിവാള്‍, കമ്പിപ്പാര, കത്തി തുടങ്ങിയ ആയുധങ്ങളുമായി പ്രാദേശിക ലീഗ് നേതാക്കളുടെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമം നടത്തിയതെന്ന് പരുക്കേറ്റവര്‍ പറഞ്ഞു. കൂട്ടാവിലെ മുക്കന്‍ കുഞ്ഞാലിയും കുടുംബവും ലീഗ് നേതാവിന്റെ ഒത്താശയോടെ അക്രമം അഴിച്ചുവിടുകയായിരുന്നുവെന്ന് പരുക്കേറ്റവര്‍ പോലീസിന് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കി.

 

 

Latest