National
ഇറോം ശര്‍മിളയെ വീണ്ടും അറസ്റ്റ് ചെയ്തു

ഇംഫാല്‍: സായുധ സേനക്കുള്ള പ്രത്യേക അധികാര നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പന്ത്രണ്ട് വര്‍ഷമായി നിരാഹാര സമരം നടത്തുന്ന ഇറോം ശര്‍മിളയെ വീണ്ടും അറസ്റ്റ് ചെയ്തു. ഇംഫാലിലെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ശര്‍മിളയെ ചൊവ്വാഴ്ച മോചിപ്പിച്ചിരുന്നു. ഇന്ന് വീണ്ടും അറസ്റ്റ് രേഖപ്പെടുത്തിയതായി സംസ്ഥാന പോലീസ് അറിയിച്ചു. ഇന്ന് രാവിലെ കോടതിയില്‍ ഹാജരാക്കിയ ശര്‍മിളയെ ഈ മാസം 26 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. നാല്‍പ്പതാം പിറന്നാള്‍ വേളയിലാണ് ഇറോമിനെ വീണ്ടും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി നിരാഹാരം കിടക്കുന്ന ഇറോമിനെ ആത്മഹത്യാ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയും മോചിപ്പിക്കുകയും ചെയ്യുന്നത് തുടരുകയാണ്.
---- facebook comment plugin here -----