Malappuram
പൈപ്പ് പൊട്ടി; മലപ്പുറം നഗരസഭയില്‍ കുടിവെള്ളം മുടങ്ങി

മലപ്പുറം: കോട്ടപ്പടിയില്‍ കുടിവെള്ള പൈപ്പ് പൊട്ടിയതിനെ മലപ്പുറം നഗരസഭയില്‍ കുടിവെള്ളം മുടങ്ങി. നഗരസഭയിലെ കാളന്തട്ട, മേല്‍മുറി, പാണക്കാട്, പട്ടര്‍കടവ് പ്രദേശങ്ങളിലേക്ക് വെള്ളമെത്തിക്കുന്ന പ്രധാന പൈപ്പാണ് ഇന്നലെ പുലര്‍ച്ചെ പൊട്ടിയത്. കോട്ടപ്പടി താലൂക്ക് ആശുപത്രിക്ക് മുന്നിലാണ് പൈപ്പ് പൊട്ടിയത്. ഏറെ നേരം ജലം പാഴായതിന് ശേഷമാണ് അധികൃതര്‍ വിവരമറിഞ്ഞത്. ഒരാള്‍ താഴ്ചയിലാണ് പൈപ്പ് കിടക്കുന്നത്. ജെ സി ബി ഉപയോഗിച്ച് താഴ്ചയില്‍ കുഴിച്ചാണ് പൈപ്പ് നന്നാക്കാന്‍ ശ്രമം തുടങ്ങിയത്.
പ്രധാന പൈപ്പ് പൂട്ടാന്‍ മറന്നതിനാല്‍ ഇതിനിടെ കുഴിയിലും വെള്ളം നിറഞ്ഞിരുന്നു. പിന്നീട് മോട്ടോര്‍ ഉപയോഗിച്ച് കുഴിയിലെ വെള്ളം ഒഴിവാക്കിയാണ് പൈപ്പ് നന്നാക്കാനുള്ള ശ്രമം തുടര്‍ന്നത്. പിന്നീട് രാത്രിയോടെയാണ് പൈപ്പ് ശരിയാക്കിയത്.
---- facebook comment plugin here -----