Connect with us

Malappuram

നെടിയിരുപ്പ് ഗ്രാമ പഞ്ചായത്തില്‍ ഇനി ജനന- മരണ-വിവാഹ രജിസ്‌ട്രേഷന്‍ ഓണ്‍ലൈന്‍ വഴി

Published

|

Last Updated

 

കൊണ്ടോട്ടി: നെടിയിരുപ്പ് ഗ്രാമ പഞ്ചായത്തിലെ 1970 മുതലുള്ള ജനന-മരണ-വിവാഹ രജിസ്‌ട്രേഷന്‍ ഇനി മുതല്‍ ഓണ്‍ലൈന്‍ ലഭിക്കാന്‍ സംവിധാനം. കൊേണ്ടാട്ടി മണ്ഡലത്തില്‍ ആദ്യമായാണ് ഈ സൗകര്യമുള്ള പഞ്ചായത്താകുന്നത്. ഓണ്‍ലൈന്‍ ഉദ്ഘാടനം കെ മുഹമ്മദുണ്ണിഹാജി എം എല്‍ എ നിര്‍വഹിച്ചു. ലോകത്തിന്റെ ഏതു ഭാഗത്തുനിന്നും ജനന-മരണ-വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതിന് ഇതുമൂലം സൗകര്യമാകും. ആയതിന് സെക്രട്ടറിയുടെ ഒപ്പും സീലും ആവശ്യമില്ല.
നെടിയിരുപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ സി ഷീബ അധ്യക്ഷത വഹിച്ചു. സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്ന വിധം ഐ കെ എം കോഡിനേറ്റര്‍ രാജന്‍ വിശദീകരിച്ചു. പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ സി എന്‍ ബാബു മുഖ്യ പ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് കെ അലവിക്കുട്ടി, ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ പി ഹുസൈന്‍, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ പി ഫിറോസ് പ്രസംഗിച്ചു. പഞ്ചായത്ത് സെക്രട്ടറിവി പി അബ്ദുല്‍ നാസിര്‍ സ്വാഗതവും സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പാലക്കല്‍ ഷറീന നന്ദിയും പറഞ്ഞു.