Connect with us

Sports

ഇന്ത്യ- പാക്കിസ്ഥാന്‍ ഹോക്കി പരമ്പര റദ്ദാക്കി

Published

|

Last Updated

bhockeyന്യൂഡല്‍ഹി: ഏപ്രിലില്‍ നടക്കാനിരിക്കുന്ന ഇന്ത്യ- പാക്കിസ്ഥാന്‍ ഹോക്കി പരമ്പര റദ്ദാക്കി. ഇന്ത്യയില്‍ ഏപ്രില്‍ അഞ്ച് മുതല്‍ പതിനഞ്ച് വരെ നടക്കുന്ന മത്സരമാണ് വിദേശകാര്യ മന്ത്രാലയം റദ്ദാക്കിയത്. ഏഴ് വര്‍ഷത്തിനു ശേഷമാണ് ഇത്തരമൊരു മത്സരം നടക്കുന്നത്. അതിര്‍ത്തിയില്‍ അടുത്തിടെ നടന്ന സംഘര്‍ഷവും ശ്രീനഗറില്‍ സി ആര്‍ പി എഫ് ക്യാമ്പിനു നേരെ നടന്ന ആക്രമണവും കണക്കിലെടുത്താണ് പരമ്പര റദ്ദാക്കിയത്.
റാഞ്ചി, ലക്‌നോ, ഡല്‍ഹി, മൊഹാലി, ജലന്ദര്‍ എന്നിവിടങ്ങളിലായാണ് മത്സരം നടക്കുമെന്ന് പ്രതീക്ഷിച്ചിരുന്നത്. ഇതിനു ശേഷം പാക്കിസ്ഥാനിലേക്ക് ഇന്ത്യ പരമ്പരക്കായി പോകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.

Latest