Connect with us

Kozhikode

റോഡ് നവീകരണത്തിനിടെ കാസ്റ്റ് അയേണ്‍ പൈപ്പുകള്‍ മണ്ണിട്ട് മൂടി

Published

|

Last Updated

മാവൂര്‍: മാവൂര്‍- കോഴിക്കോട് റോഡിന്റെ നവീകരണ പ്രവര്‍ത്തനത്തിനിടെ റോഡരികില്‍ വാട്ടര്‍ അതോറിറ്റി ഇറക്കിയിരുന്ന കാസ്റ്റ് അയേണ്‍ പൈപ്പുകള്‍ മണ്ണിട്ട് മൂടി.
പെരുവയല്‍ അങ്ങാടിക്ക് സമീപം ജുമാഅത്ത്പള്ളിയുടെ അടുത്ത് കൂട്ടിയിട്ടിരുന്ന കാസ്റ്റ് അയേണ്‍ പൈപ്പുകളാണ് മണ്ണിട്ട് മൂടി ടാറിംഗ് നടത്തിയിരിക്കുന്നത്. കോഴിക്കോട് നഗരത്തിലേക്കുള്ള കുടിവെള്ള വിതരണം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായിട്ടാണ് അതോറിറ്റി അധികൃതര്‍ ലക്ഷക്കണക്കിന് രൂപ ചെലവിട്ട് ഗുണമേന്മയുള്ള ഇത്തരം പൈപ്പുകള്‍ ഇറക്കിയത്. ഇതാണ് റോഡ് നവീകരണത്തിന് കരാര്‍ എടുത്തിരിക്കുന്നവര്‍ ദുരുപയോഗം ചെയ്തിരിക്കുന്നത്.
റോഡ് നവീകരണ പ്രവൃത്തി ഇപ്പോള്‍ പാതി വഴിയില്‍ നിര്‍ത്തിയിരിക്കുകയാണ്. വാട്ടര്‍ അതോറിറ്റിക്ക് ഇനി പൈപ്പ് ലൈനിന്റെ അറ്റകുറ്റപ്പണി നടത്തണമെങ്കില്‍ ഇനിയും ലക്ഷങ്ങള്‍ മുടക്കി പുതിയ കാസ്റ്റ് അയേണ്‍ പൈപ്പുകള്‍ വാങ്ങേണ്ട അവസ്ഥയാണുള്ളത്.

 

Latest