Kerala
മേല്‍ത്തട്ട് പരിധി കുറച്ചത് പ്രതിഷേധാര്‍ഹം: വെള്ളാപ്പള്ളി

ആലപ്പുഴ: പിന്നാക്ക വിഭാഗങ്ങളിലെ സംവരണത്തിനുള്ള വരുമാന പരിധി ആറ് ലക്ഷമാക്കി ചുരുക്കിയ നടപടി പ്രതിഷേധാര്‍ഹവും ദുഃഖകരവുമാണെന്ന് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
ആറ് ലക്ഷമെന്ന പരിധി തീര്‍ത്തും കുറവാണ്. ശിപാര്‍ശ തള്ളാനായിരുന്നെങ്കില്‍ എന്തിനാണ് വെറുതെ പിന്നാക്ക വിഭാഗ കമ്മീഷനെ നിയോഗിച്ചതെന്ന് വെള്ളാപ്പള്ളി ചോദിച്ചു. പിന്നാക്ക വിഭാഗക്കാരോട് എന്തു ചെയ്താലും പ്രശ്‌നമില്ലെന്ന നിലപാട് ശരിയല്ലെന്നും വെളളാപ്പള്ളി പറഞ്ഞു.
---- facebook comment plugin here -----