Connect with us

Sports

ഇന്ത്യന്‍ വെല്‍സ് ഓപ്പണ്‍ കിരീടം റാഫേല്‍ നദാലിന്

Published

|

Last Updated

ഇന്ത്യന്‍ വെല്‍സ്: അര്‍ജന്റീനയുടെ ജുവാന്‍ മാര്‍ട്ടിന്‍ ഡെല്‍ പൊട്രോയെ തോല്‍പ്പിച്ച് സ്പാനിഷ് താരം റാഫേല്‍ നദാല്‍ തന്റെ മൂന്നാമത്തെ ഇന്ത്യന്‍ വെല്‍സ് എടിപി മാസ്റ്റേഴ്‌സ് കിരീടം സ്വന്തമാക്കി. 4-6ന് ആദ്യസെറ്റ് നഷ്ടമായ നദാല്‍ 6-3,6-4ന് തിരിച്ചുവരവ് നടത്തി. ലോക ഒന്നാം നമ്പര്‍ താരമായ നൊവാക് ജൊകോവിചിനെ സെമിയില്‍ അട്ടിമറിച്ച ഡെല്‍ പൊട്രോ നദാലിന് മുന്നിലും അട്ടിമറി ലക്ഷ്യമിട്ടു. ഒരു വര്‍ഷം മുമ്പ് മിയാമി മാസ്റ്റേഴ്‌സിനിടെ പരുക്കേറ്റ് പിന്‍മാറിയ നദാല്‍ 2010ന് ശേഷം ആദ്യ ഹാര്‍ഡ് കോര്‍ട്ട് കിരീടത്തിലേക്ക് കുതിച്ചപ്പോള്‍ അര്‍ജന്റീനക്കാരന്റെ പ്രതീക്ഷകള്‍ അസ്തമിച്ചു. അഞ്ചാം സീഡിംഗോടെ ടൂര്‍ണമെന്റില്‍ പങ്കെടുത്ത നദാല്‍ സെമിഫൈനലില്‍ റോജര്‍ ഫെഡററെ കീഴടക്കിയിരുന്നു. വനിതാ വിഭാഗം സിംഗിള്‍സില്‍ റഷ്യയുടെ മരിയ ഷറപോവക്കാണ് കിരീടം. ഫൈനലില്‍ കരോലിന്‍ വോസ്‌നിയാക്കിയെ 2-6,2-6ന് പരാജയപ്പെടുത്തി. 2006 ലും ഷറപോവ ഇവിടെ കിരീടംചൂടിയിരുന്നു. മുന്‍ ലോക ഒന്നാം നമ്പര്‍ ആയ വോസ്‌നിയാക്കി ഇരുപത് ഡബ്ല്യുടിഎ കിരീടങ്ങള്‍ നേടിയിട്ടുണ്ടെങ്കിലും ഫൈനലില്‍ ആദ്യ മൂന്ന് റാങ്കിനുള്ളില്‍ ഉള്ളവരെ ഇതുവരെ തോല്‍പ്പിച്ചിട്ടില്ല.
ഇന്ത്യന്‍ വെല്‍സ് ടൂര്‍ണമെന്റ് ജയിച്ചതോടെ റാഫേല്‍ നദാല്‍ എ ടി പി റാങ്കിംഗില്‍ ആദ്യ നാലില്‍ ഇടം പിടിച്ചു. സെര്‍ബിയയുടെ നൊവാക് ജൊകോവിച് (13280 പോയിന്റ്), റോജര്‍ ഫെഡറര്‍ (8715), ആന്‍ഡി മുറെ (8350) എന്നിവരാണ് ആദ്യ മൂന്ന് റാങ്കിംഗ്. 6745 പോയിന്റാണ് നദാലിനുള്ളത്. ഡേവിഡ് ഫെറര്‍ (സ്‌പെയിന്‍), തോമസ് ബെര്‍ഡിയാക്(ചെക് റിപബ്ലിക്), ജുവാന്‍ മാര്‍ട്ടിന്‍ ഡെല്‍ പൊട്രൊ (അര്‍ജന്റീന), ജോ വില്‍ഫ്രഡ് സോംഗ (ഫ്രാന്‍സ്), ജാങ്കോ ടിപ്‌സാരെവിച് (സെര്‍ബിയ), റിച്ചാര്‍ഡ് ഗാസ്‌ക്വുറ്റ് (ഫ്രാന്‍സ്) എന്നിവരാണ് ആദ്യ പത്തിലുള്ളത്.

---- facebook comment plugin here -----

Latest