Kerala
മൊഴിമാറ്റം പാര്‍ട്ടി തീരുമാനം
കോഴിക്കോട്:സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പര്‍ പി.മോഹനനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ സാക്ഷികള്‍ കൂറുമാറിയത് പാര്‍ട്ടി തീരുമാനപ്രകാരമാണെന്ന് ഒഞ്ചിയം ഏരിയാകമ്മിറ്റിയുടെ വിശദീകരണം.കഴിഞ്ഞ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പ് സമയത്ത് ഒഞ്ചിയത്തെത്തിയ പി.മോഹനനെ ആര്‍എംപി പ്രവര്‍ത്തകര്‍ വധിക്കാന്‍ ശ്രമിച്ചു എന്ന കേസിലെ സാക്ഷികളാണ് കൂറുമാറിയത്.പി.മോഹനനെ വധിക്കാന്‍ ശ്രമിച്ചതിന്റെ പ്രതികാരമായാണ് ടി.പി.ചന്ദ്രശേഖരനെ വധിച്ചതെന്ന് പ്രോസിക്യൂഷന്‍ വാദത്തെ ദുര്‍ബലപ്പെടുത്തുന്നതിനാണ് സാക്ഷികള്‍ കൂറുമാറിയതെന്നും ഇത് പാര്‍ട്ടി തീരുമാനമാണെന്നും ആരോപണമുയര്‍ന്നിരുന്നു.ഈ അരോപണമാണ് പാര്‍ട്ടി ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്.
---- facebook comment plugin here -----