National
യു എന്‍ പ്രമേയത്തില്‍ ഇന്ത്യ വെള്ളം ചേര്‍ത്തിട്ടില്ല: പി ചിദംബരം
ന്യൂഡല്‍ഹി: ഐക്യരാഷ്ട്ര സംഘടനാ പ്രമേയത്തില്‍ ഇന്ത്യ വെള്ളം ചേര്‍ത്തിട്ടില്ലെന്ന് ധനമന്ത്രി പി ചിദംബരം പറഞ്ഞു. വിഷയത്തില്‍ സര്‍ക്കാറിന്റെ നിലപാട് വ്യക്തമാക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാറിന്റെ നിലനില്‍പിന് ഇപ്പോള്‍ ഒരു ഭീഷണിയുമില്ല. ഇത്തരം പ്രചാരണങ്ങള്‍ അവാസ്തവമാണ്. ഡി എം കെ പെട്ടെന്ന് തീരുമാനമെടുക്കുകയായിരുന്നു. 18നും 19നും ഇടയില്‍ ഡി എം കെ നിലപാട് മാറ്റിയത് എന്തിനാണ് എന്ന് അറിയില്ല. ജനാധിപത്യരാജ്യത്ത് പുതിയ സഖ്യങ്ങള്‍ക്ക് ഇനിയും സാധ്യതയുണ്ട്. ശ്രീലങ്കന്‍ വിഷയത്തില്‍ ശക്തമായ പ്രമേയം വേണമെന്നാണ് ഇന്ത്യയുടെ നിലപാട്. പ്രമേയം മയപ്പെടുത്താന്‍ വേണ്ടി ഇന്ത്യ അമേരിക്കയുമായി യോജിച്ച് പ്രവര്‍ത്തിച്ചിട്ടില്ല. പ്രമേയത്തിന്‍മേല്‍ പാര്‍ലിമെന്റില്‍ ചര്‍ച്ച തുടരുകയാണ്. ഇന്ന് ഒരു സമവായം ഉണ്ടാവുമെന്നാണ് പ്രതീക്ഷയെന്നും ചിദംബരം പറഞ്ഞു. നഗരവികസന മന്ത്രി കമല്‍നാഥ്, വാര്‍ത്താവിതരണ മന്ത്രി മനീഷ് തിവാരി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.