Malappuram
അലിഗഢ് മലപ്പുറം സെന്ററിന് 25 കോടി രൂപ യു ജി സി അനുവദിച്ചു
പെരിന്തല്‍മണ്ണ: ചേലാമലയിലെ അലിഗഢ് മുസ്‌ലിം സര്‍വകലാശാല മലപ്പുറം സെന്ററിന് 25 കോടി രൂപ യു ജി സിയില്‍ നിന്ന് താത്കാലിക ആശ്വാസമായി ലഭിച്ചു. താത്കാലിക കെട്ടിട നിര്‍മാണം, ജീവനക്കാരുടെ ശമ്പളം മുറ്റു ചിലവുകള്‍ക്ക് പണം ഇല്ലാതെ മൂന്ന് മാസമായി കേന്ദ്രം പരുങ്ങലിലായിരുന്നു.
കഴിഞ്ഞ ഡിസംബര്‍ ഒമ്പതിന് കേന്ദ്ര മന്ത്രി ശശിതരൂര്‍ മലപ്പുറം കേന്ദ്രം സന്ദര്‍ശിച്ചിരുന്നു. മാനവവിഭവ ശേഷി മന്ത്രാലയത്തിന്റെ താത്പര്യം കൂടി കണക്കിലെടുത്താണ് തുക അനുവദിച്ചത്. ഇതില്‍ നിന്ന് 2.5 കോടി രൂപ ചുറ്റുമതില്‍ നിര്‍മാണത്തിനും മൂന്ന് കോടി താത്കാലിക കെട്ടിടങ്ങളുടെ പൂര്‍ത്തിയായ പ്രപവൃത്തികളുടെ കുടിശ്ശികയിലേക്കുമാണ്് നല്‍കിയത്. ഇന്ന് രാവിലെ 11 മണിക്ക് കോഴിക്കോട്ട് എത്തുന്ന കേന്ദ്ര മന്ത്രി പള്ളം രാജുമായി ഡയറക്ടര്‍ കൂടിക്കാഴ്ച നടത്തും. 140 കോടി രൂപയാണ് കേന്ദ്രത്തിന് സാങ്കേതിക അനുമതി ആദ്യം ലഭിച്ചിരുന്നത്. ഇത് വേഗത്തില്‍ ലഭ്യമാക്കുന്നത് സംബന്ധിച്ചാണ് ഇന്നത്തെ ചര്‍ച്ചയില്‍ പ്രധാന വിഷയമെന്ന് കേന്ദ്രം ഡയറക്ടര്‍ ഡോ. മുഹമ്മദ് അറിയിച്ചു.