Kerala
റോഡ് സുരക്ഷ ശക്തമാക്കാന്‍ ഉന്നതതല യോഗം വിളിക്കും
തിരുവനന്തപുരം:റോഡ് സുരക്ഷാ നിയമങ്ങള്‍ ശക്തമാക്കുന്നതിനായി ആഭ്യന്തരം, ഗതാഗതം, പൊതുമരാമത്ത് വകുപ്പുകളുടെ സംയുക്തയോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. രാജാക്കാട് തേക്കിന്‍കാട് അപകടത്തില്‍ പരുക്കേറ്റ് ആശുപത്രികളില്‍ കഴിയുന്നവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും. മരിച്ചവരുടെ ആശ്രിതര്‍ക്ക് ധനസഹായം നല്‍കുന്നത് അടുത്ത മന്ത്രിസഭാ യോഗം തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജാക്കാട് അപകടത്തെക്കുറിച്ച് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.
റോഡ് സുരക്ഷ, വാഹന പരിശോധന എന്നിവയില്‍ വരുത്തേണ്ട മാറ്റങ്ങള്‍ ഉന്നതതലയോഗം ചര്‍ച്ച ചെയ്യും. അപകടത്തില്‍പ്പെട്ട ബസിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരുന്നു. അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കും. അപകടം നടന്ന റോഡില്‍ സൈന്‍ ബോര്‍ഡ് ഉണ്ടായിരുന്നില്ലെന്ന കുറവ് പരിഹരിക്കും.
പരുക്കേറ്റവരെ ബന്ധുക്കള്‍ ആവശ്യപ്പെടുന്ന ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കും. അപകടം നടന്നയുടന്‍ നാട്ടുകാരും ജനപ്രതിനിധികളും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനം പ്രശംസനീയമാണ്. പോലീസ്, മോട്ടോര്‍ വെഹിക്കിള്‍ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും മെഡിക്കല്‍ സംഘവും സ്ഥലത്തെത്തി ആവശ്യമായ നടപടികള്‍ സ്വീകരിച്ചെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
അടിമാലി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കുമെന്ന് ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ പറഞ്ഞു. ഇവിടെ പുതിയ എക്‌സറേ യൂനിറ്റ് ആരംഭിക്കുമെന്നും ലാബ് സൗകര്യം രാത്രി എട്ട് മണി വരെയാക്കുന്നതിന് രണ്ട് ലാബ് ടെക്‌നീഷ്യന്‍മാരെ കൂടി നിയമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അടിമാലി താലൂക്ക് ആശുപത്രിയില്‍ രണ്ട് പേരും ലിറ്റില്‍ ഫഌവര്‍ ആശുപത്രിയില്‍ ആറ് പേരും കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 14 പേരുമാണ് ചികിത്സയിലുള്ളതെന്നും മന്ത്രി പറഞ്ഞു.
ഇടുക്കി ജില്ലയിലെ ആശുപത്രികളിലൊന്നും മതിയായ ഡോക്ടര്‍മാരില്ലെന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയ കെ കെ ജയചന്ദ്രന്‍ പറഞ്ഞു. അപകടം ഉണ്ടാകുമ്പോള്‍ പല തീരുമാനങ്ങളും എടുക്കാറുണ്ടെങ്കിലും പിന്നീട് ഒന്നും നടപ്പാക്കാറില്ല. ജനപ്രതിനിധികളും മന്ത്രിമാരും തന്നെ ഇതെല്ലാം ലംഘിക്കുകയാണ്.
സംഭവത്തില്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്ന സാരാഭായ് എന്‍ജിനീയറിംഗ് കോളജ് അധികൃതര്‍ നിരുത്തരവാദപരമായ സമീപനമാണ് സ്വീകരിച്ചത്. തങ്ങള്‍ക്ക് ഒന്നും അറിയില്ലെന്ന മനുഷ്യത്വരഹിതമായ സമീപനമാണ് പ്രിന്‍സിപ്പല്‍ സ്വീകരിച്ചത്. അപകടത്തില്‍പ്പെട്ടവരെ അപമാനിക്കുന്ന സമീപനമാണിതെന്നും അദ്ദേഹം പറഞ്ഞു.
അഹങ്കാരം നിറഞ്ഞ പ്രതികരണമാണ് പ്രിന്‍സിപ്പല്‍ നടത്തിയതെന്ന് സ്പീക്കര്‍ ജി കാര്‍ത്തികേയനും പറഞ്ഞു. അത്തരം പ്രതികരണങ്ങള്‍ നടത്തേണ്ട സന്ദര്‍ഭമല്ല ഇത്. പ്രിന്‍സിപ്പലിന്റെ പ്രതികരണം ദു:ഖത്തിന്റെ തീവ്രത വര്‍ധിപ്പിച്ചെന്നും സ്പീക്കര്‍ പറഞ്ഞു.
ദു:ഖത്തില്‍ പങ്ക് ചേരുന്നതിന് പകരം ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറിയത് ശരായായില്ലെന്ന് മുഖ്യമന്ത്രിയും പറഞ്ഞു. ഡ്രൈവര്‍മാരുടെ ഫിറ്റ്‌നസ് പരിശോധിക്കാന്‍ സംവിധാനം വേണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. സ്വന്തം ലേഖകന്‍
തിരുവനന്തപുരം
റോഡ് സുരക്ഷാ നിയമങ്ങള്‍ ശക്തമാക്കുന്നതിനായി ആഭ്യന്തരം, ഗതാഗതം, പൊതുമരാമത്ത് വകുപ്പുകളുടെ സംയുക്തയോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. രാജാക്കാട് തേക്കിന്‍കാട് അപകടത്തില്‍ പരുക്കേറ്റ് ആശുപത്രികളില്‍ കഴിയുന്നവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും. മരിച്ചവരുടെ ആശ്രിതര്‍ക്ക് ധനസഹായം നല്‍കുന്നത് അടുത്ത മന്ത്രിസഭാ യോഗം തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജാക്കാട് അപകടത്തെക്കുറിച്ച് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.
റോഡ് സുരക്ഷ, വാഹന പരിശോധന എന്നിവയില്‍ വരുത്തേണ്ട മാറ്റങ്ങള്‍ ഉന്നതതലയോഗം ചര്‍ച്ച ചെയ്യും. അപകടത്തില്‍പ്പെട്ട ബസിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരുന്നു. അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കും. അപകടം നടന്ന റോഡില്‍ സൈന്‍ ബോര്‍ഡ് ഉണ്ടായിരുന്നില്ലെന്ന കുറവ് പരിഹരിക്കും.
പരുക്കേറ്റവരെ ബന്ധുക്കള്‍ ആവശ്യപ്പെടുന്ന ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കും. അപകടം നടന്നയുടന്‍ നാട്ടുകാരും ജനപ്രതിനിധികളും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനം പ്രശംസനീയമാണ്. പോലീസ്, മോട്ടോര്‍ വെഹിക്കിള്‍ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും മെഡിക്കല്‍ സംഘവും സ്ഥലത്തെത്തി ആവശ്യമായ നടപടികള്‍ സ്വീകരിച്ചെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
അടിമാലി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കുമെന്ന് ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ പറഞ്ഞു. ഇവിടെ പുതിയ എക്‌സറേ യൂനിറ്റ് ആരംഭിക്കുമെന്നും ലാബ് സൗകര്യം രാത്രി എട്ട് മണി വരെയാക്കുന്നതിന് രണ്ട് ലാബ് ടെക്‌നീഷ്യന്‍മാരെ കൂടി നിയമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അടിമാലി താലൂക്ക് ആശുപത്രിയില്‍ രണ്ട് പേരും ലിറ്റില്‍ ഫഌവര്‍ ആശുപത്രിയില്‍ ആറ് പേരും കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 14 പേരുമാണ് ചികിത്സയിലുള്ളതെന്നും മന്ത്രി പറഞ്ഞു.
ഇടുക്കി ജില്ലയിലെ ആശുപത്രികളിലൊന്നും മതിയായ ഡോക്ടര്‍മാരില്ലെന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയ കെ കെ ജയചന്ദ്രന്‍ പറഞ്ഞു. അപകടം ഉണ്ടാകുമ്പോള്‍ പല തീരുമാനങ്ങളും എടുക്കാറുണ്ടെങ്കിലും പിന്നീട് ഒന്നും നടപ്പാക്കാറില്ല. ജനപ്രതിനിധികളും മന്ത്രിമാരും തന്നെ ഇതെല്ലാം ലംഘിക്കുകയാണ്.
സംഭവത്തില്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്ന സാരാഭായ് എന്‍ജിനീയറിംഗ് കോളജ് അധികൃതര്‍ നിരുത്തരവാദപരമായ സമീപനമാണ് സ്വീകരിച്ചത്. തങ്ങള്‍ക്ക് ഒന്നും അറിയില്ലെന്ന മനുഷ്യത്വരഹിതമായ സമീപനമാണ് പ്രിന്‍സിപ്പല്‍ സ്വീകരിച്ചത്. അപകടത്തില്‍പ്പെട്ടവരെ അപമാനിക്കുന്ന സമീപനമാണിതെന്നും അദ്ദേഹം പറഞ്ഞു.
അഹങ്കാരം നിറഞ്ഞ പ്രതികരണമാണ് പ്രിന്‍സിപ്പല്‍ നടത്തിയതെന്ന് സ്പീക്കര്‍ ജി കാര്‍ത്തികേയനും പറഞ്ഞു. അത്തരം പ്രതികരണങ്ങള്‍ നടത്തേണ്ട സന്ദര്‍ഭമല്ല ഇത്. പ്രിന്‍സിപ്പലിന്റെ പ്രതികരണം ദു:ഖത്തിന്റെ തീവ്രത വര്‍ധിപ്പിച്ചെന്നും സ്പീക്കര്‍ പറഞ്ഞു.
ദു:ഖത്തില്‍ പങ്ക് ചേരുന്നതിന് പകരം ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറിയത് ശരായായില്ലെന്ന് മുഖ്യമന്ത്രിയും പറഞ്ഞു. ഡ്രൈവര്‍മാരുടെ ഫിറ്റ്‌നസ് പരിശോധിക്കാന്‍ സംവിധാനം വേണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.