Connect with us

Kannur

കൊട്ടപ്പൊയിലില്‍ സുന്നി പ്രവര്‍ത്തകര്‍ക്ക് മര്‍ദനം

Published

|

Last Updated

കണ്ണൂര്‍: കൊട്ടപ്പൊയിലില്‍ രണ്ട് സുന്നി പ്രവര്‍ത്തകര്‍ക്ക് മര്‍ദനം. കഴിഞ്ഞ ദിവസം രാവിലെ യാണ് സംഘടിച്ചെത്തിയ വിഘടിതര്‍ സുന്നി പ്രവര്‍ത്തകരായ എ പി അബ്ദുറഹ്മാന്‍(43), കെ പി ബശീര്‍(28) എന്നിവരെ മര്‍ദിച്ചത്. രാവിലെ ഇവര്‍ ജോലിക്ക് പോകുമ്പോഴാണ് കൊട്ടപ്പൊയിലിലെ മാസില്‍, സൈനുദ്ദീന്‍, ഇ സി മുസ്ഥഫ, കെ കെ എറമുല്ല എന്നിവര്‍ ചേര്‍ന്ന് മര്‍ദിച്ചത്. മര്‍ദനമേറ്റ സുന്നി പ്രവര്‍ത്തകരെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ മയ്യില്‍ പോലീസ് കേസെടുത്തു. എസ് വൈ എസ് ജില്ലാ നേതാക്കളായ അബ്ദുല്ലകുട്ടി ബാഖവി, റസാഖ് മാണിയുര്‍ തുടങ്ങിയവര്‍ ഇവരെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.

Latest