Connect with us

Palakkad

പഞ്ചായത്തുകളില്‍ ഏപ്രില്‍ മൂന്നിന് ഹര്‍ത്താല്‍

Published

|

Last Updated

കൊഴിഞ്ഞാമ്പാറ: മൂലത്തറ വലത് കനാല്‍ മൂന്നാം റീച്ചിലെ പണി പൂര്‍ത്തിയാക്കാത്തതിന് പിന്നിലെ അഴിമതി സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തുക, വലതു കനാല്‍ മൂലത്തറ വരെ നീട്ടുന്നതിന് പണം അനുവദിക്കുക, കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് കുളങ്ങളും ചെക്ക്ഡാമുകളില്‍ ജലം നിറയ്ക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നല്ലേപ്പിള്ളി, കൊഴിഞ്ഞാമ്പാറ, എരുത്തേമ്പതി, വടകരപ്പതി പഞ്ചായത്തുകളില്‍ സംയുക്ത സമരസമിതി ഏപ്രില്‍ മൂന്നിന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.
രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
പാല്‍, പത്രം, ആശുപത്രി, വിവാഹം എന്നിവയെ ഒഴിവാക്കിയതായി സംയുക്ത സമര സമിതി ചെയര്‍മാന്‍ അഡ്വ. എസ്. കൊച്ചുകൃഷ്ണന്‍, ജനറല്‍ കണ്‍വീനര്‍ ഫാ. ആര്‍ബര്‍ട്ട് ആനന്ദ്‌രാജ് എന്നിവര്‍ അറിയിച്ചു.—

Latest