Connect with us

National

തമിഴ്‌നാട്ടിലെ കോളേജുകള്‍ നാളെ തുറക്കും

Published

|

Last Updated

ചെന്നൈ: പതിനെട്ട് ദിവസമായി അടച്ചിട്ട തമിഴ്‌നാട്ടിലെ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകള്‍ നാളെ(ബുധന്‍)തുറക്കും.ശ്രീലങ്കയില്‍ തമിഴ് വംശജര്‍ക്കെതിരായ മനുഷ്യാവകാശ ലംഘനങ്ങള്‍ ശക്തമായതിനെ തുടര്‍ന്നാണ് മാര്‍ച്ച് 18മുതല്‍ തമിഴ്‌നാട്ടിലെ ആര്‍ട്‌സ് ആന്റ്‌ സയന്‍സ് കോളേജുകള്‍ അടച്ചിട്ടത്.വിവിധ വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രക്ഷോപത്തിന് ആഹ്വാനം ചെയ്ത പശ്ചാതലത്തിലാണ് കോളേജുകള്‍ അടച്ചിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.അതേസമയം പരീക്ഷാ തീയ്യതി മാറ്റാത്തതില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരുംആശങ്കയിലാണ്‌. മിക്ക കോളേജുകളും അവധി ദിവസങ്ങളിലും ക്ലാസെടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

Latest