Connect with us

National

ബാബറി കേസ്: സിബിഐക്ക് സുപ്രീം കോടതിയുടെ വിമര്‍ശനം

Published

|

Last Updated

ന്യൂദല്‍ഹി: ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ ഗൂഢാലോചനാ കുറ്റം ചുമത്തപ്പെട്ട ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിക്കും മറ്റു പ്രതികള്‍ക്കുമെതിരെ അപ്പീല്‍ നല്‍കുന്നതില്‍ കാലതാമസം വരുത്തിയതില്‍ സി.ബി.ഐക്ക് സുപ്രിംകോടതിയുടെ രൂക്ഷവിമര്‍ശം.എന്തു കൊണ്ട്‌ കാലതാമസം വരുത്തിയെന്ന് സര്‍ക്കാര്‍ സത്യവാങ്ങ്മൂലം നല്‍കണമെന്ന് അറ്റോര്‍ണി ജനറലിനോട് കോടതി ആവശ്യപ്പെട്ടു.സിബിഐ യുടെ അനാസ്ഥ കാരണം167 ദിവസം നഷ്ടപ്പെട്ടതായുംകോടതി ചൂണ്ടിക്കാട്ടി.മസ്ജിദ് തകര്‍ക്കുന്നതിന് വേണ്ടി ഗൂഢാലോചന നടത്തിയ അദ്വാനിക്കും മറ്റ് നേതാക്കള്‍ക്കും അനുകൂലമായ അലഹാബാദ് ഹൈക്കോടതിയുടെ ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാന്‍ വൈകിയതിനാണ് സി.ബി.ഐയെ കോടതി വിമര്‍ശിച്ചത്.