National
അംബാനി സഹോദരന്‍മാര്‍ കൂട്ടുകച്ചവടത്തിന്
ന്യൂഡല്‍ഹി: ടെലികോം മേഖലയില്‍ അംബാനി സഹോദരന്‍മാര്‍ കൂട്ടുകച്ചവടത്തിന് തയ്യാറാകുന്നു. ഇതുപ്രകാരം അംബാനിയുടെ ഓപ്ടിക് ഫൈബര്‍ നെറ്റ്‌വര്‍ക്ക് മുകേഷിന്റെ കമ്പനി ഉപയോഗപ്പെടുത്തും. ഇവര്‍ തമ്മില്‍ 1,200 കോടിയുടെ കരാറിലാണ് ഏര്‍പ്പെട്ടത്.
ഈ കരാറനുസരിച്ച് രാജ്യവ്യാപകമായി പരന്നുകിടക്കുന്ന റിലയന്‍സ് കമ്യൂണിക്കേഷന്റെ ഓപ്ടിക്കല്‍ ഫൈബര്‍ നെറ്റ്‌വര്‍ക്ക് 4 ജി സര്‍വീസിന് വേണ്ടി മുകേഷ് അംബാനിയുടെ കീഴിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ടെലികോം വാടകക്കെടുക്കും. 1200 കോടിയുടെ കരാര്‍ ഒപ്പ് വെച്ചതായി രണ്ട് പേരും പറഞ്ഞു. 1,20,000 കിലോമീറ്റര്‍ പരന്നുകിടക്കുന്നതാണ് ഫൈബര്‍ ഓപ്റ്റിക്കല്‍സ ശൃംഖല. ഇത് 4 ജി സര്‍വീസിന് ഉപയോഗിക്കാന്‍ വേണ്ടിയാണ് കരാറില്‍ ഒപ്പ് വെച്ചത്.
---- facebook comment plugin here -----