Connect with us

Ongoing News

ചാമ്പ്യന്‍സ്‌ട്രോഫി:സാധ്യതാ ടീമില്‍ സെവാഗില്ല

Published

|

Last Updated

മുംബൈ: ഐസിസി ചാമ്പ്യന്‍ ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിന്റെ സാധ്യത പട്ടികയില്‍ നിന്ന് സെവാഗ് പുറത്ത്. 30 അംഗ ടീമിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. മോശം ഫോം തുടരുന്ന സാഹചര്യത്തിലാണ് സെവാഗിനെ തഴയപ്പെട്ടത്. തുടര്‍ന്ന് ഓസീസിനെതിരായി നടക്കുന്ന ടെസറ്റ് മല്‍സരത്തില്‍ നിന്നും സെവാഗിനെ ഒഴിവാക്കി. സെവാഗിന് പുറമെ പൂജാര, ഹര്‍ഭജന്‍സിംഗ്,സഹീര്‍ ഖാന്‍ എന്നിവര്‍ക്കും സാധ്യതാ പട്ടികയില്‍ ഇടം പിടിക്കാന്‍ സാധിച്ചില്ല.

 സാധ്യതാ ടീം : മഹേന്ദ്രസിംഗ് ധോണി, മുരളി വിജയ്, ഗൗതംഗംഭീര്‍, ഉന്‍മുഖ്ത് ചന്ദ്, വിരാട് കോഹ്‌ലി,യുവരാജ് സിംഗ്, സുരേഷ് റൈന, രോഹിത് ശര്‍മ്മ, മനോജ് തിവാരി, അജിങ്ക്യ രഹാന, അമ്പാട്ടി റായിഡു, ഖേദന്‍ ജാദവ്, വൃദിമാന്‍ സാഹ, ദിനേഷ് കാര്‍ത്തിക്, ആര്‍.അശ്വിന്‍,രവീന്ദ്ര ജഡേജ, അമിത് ശര്‍മ്മ, ജലജ് സക്‌സേന, പര്‍വേസ് റസൂല്‍, ഇശാന്ത് ശര്‍മ്മ, ഭുവനേഷര്‍ കുമാര്‍,അശോക് ദിന്‍ഡ, ഉമേഷ് യാദവ്, ഷമ്മി അഹമ്മദ്, വിനയ് കുമാര്‍,ഇര്‍ഫാന്‍ പത്താന്‍, പ്രവീണ്‍ കുമാര്‍, സിദ്ധാര്‍ത്ഥ കൗള്‍,ഈശ്വര്‍ പാണ്ഡെ

Latest