Connect with us

Kozhikode

ഖാദി വിഷുമേള തുടങ്ങി

Published

|

Last Updated

കോഴിക്കോട്: കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് സംഘടിപ്പിക്കുന്ന ഖാദി വിഷുമേള മാനാഞ്ചിറ പോലീസ് ക്ലബ്ബ് ഓഡിറ്റോറിയത്തില്‍ തുടങ്ങി. മേള ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല ഉദ്ഘാടനം ചെയ്തു. ജില്ലാ ഖാദി ഉത്പാദന കേന്ദ്രത്തിന് കീഴിലെ 33 നെയ്ത്ത് കേന്ദ്രങ്ങളില്‍ നിന്നുള്ള എണ്ണൂറോളം തൊഴിലാളികളുടെ കരവിരുതില്‍ തെളിഞ്ഞ വിവിധ ഖാദി ഉത്പന്നങ്ങള്‍ മേളയില്‍ പ്രദര്‍ശനത്തിനും വില്‍പ്പനക്കുമെത്തിയിട്ടുണ്ട്. പോച്ചംപള്ളി പട്ടു സാരികള്‍, 750 രൂപ മുതല്‍ 5000 രൂപ വരെ വിലയുള്ള കോട്ടണ്‍ സില്‍ക്ക്, പോളിസ്റ്റര്‍- സ്പണ്‍ സില്‍ക്ക് സാരികള്‍, മനില ഷര്‍ട്ടുകള്‍, കുപ്പടം മുണ്ടുകള്‍, ബെഡ്ഷീറ്റുകള്‍, തേന്‍, മരച്ചക്ക് എണ്ണ, ഖാദി സ്റ്റാര്‍ച്ച്, വിവിധ ഗ്രാമ വ്യവസായ ഉത്പന്നങ്ങള്‍ തുടങ്ങിയവയും മേളയിലുണ്ട്. കോര്‍പറേഷന്‍ കൗണ്‍സിലര്‍ കെ ശ്രീകുമാര്‍ ആദ്യ വില്‍പ്പന നടത്തി. ഖാദി ബോര്‍ഡ് അംഗം എ എസ് വേലായുധന്‍ അധ്യക്ഷത വഹിച്ചു. ഖാദി ബോര്‍ഡ് മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ എം സുരേഷ് ബാബു, ഖാദി ബോര്‍ഡ് മെമ്പര്‍ വി ബാബുരാജ്, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ അബ്ദുര്‍റഹ്മാന്‍, ലീഡ് ബേങ്ക് ജില്ലാ മാനേജര്‍ ഒ രവീന്ദ്രന്‍, ജില്ലാ ഖാദി പ്രൊജക്ട് ഓഫീസര്‍ ബി ബാബു തുടങ്ങിയവര്‍ സംസാരിച്ചു.ഖാദി തുണിത്തരങ്ങള്‍ക്ക് 30 ശതമാനം വരെ റിബേറ്റ് നല്‍കുന്നുണ്ട്. സര്‍ക്കാര്‍- അര്‍ധ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ക്രെഡിറ്റ് സൗകര്യവും ലഭിക്കും. മേള ഈ മാസം 13ന് സമാപിക്കും.

Latest