Connect with us

Malappuram

എസ് ബി എസ് സ്‌നേഹകൂട്ടം ഗ്രാമങ്ങളില്‍ വര്‍ണ വിസ്മയം തീര്‍ത്തു

Published

|

Last Updated

മലപ്പുറം: സുന്നീ ബാല സംഘത്തിന്റെ വിദ്യാര്‍ഥികള്‍ ജില്ലയിലെ 2000 ഗ്രാമങ്ങളില്‍ സ്‌നേഹകൂട്ടം എന്ന പേരില്‍ വര്‍ണ്ണ വിസ്മയം തീര്‍ത്തു. എസ് എസ് എഫ് 40-ാം വാര്‍ഷിക സംസ്ഥാന സമ്മേളന പ്രചരണാര്‍ത്ഥം ജില്ലയിലെ മദ്രസകള്‍ കേന്ദ്രീകരിച്ച് സുന്നീ ജംഇയത്തുല്‍ മുഅല്ലിമീനാണ് പദ്ധതിക്ക് നേതൃത്വം നല്‍കിയത്. ഏപ്രില്‍ 7ന് പതാക ദിനത്തോടനുബന്ധിച്ചാണ് സ്‌നേഹകൂട്ടം സംഘടിപ്പിച്ചത്.

മദ്രസയില്‍ അസംബ്ലിക്ക് ശേഷം ഗ്രാമങ്ങളിലൂടെയും ഊടുവഴികളിലൂടെയും റോഡുകളും കേന്ദ്രീകരിച്ച് റാലി നടന്നു. മദ്രസക്ക് മുന്നില്‍ എസ് ബി എസ്, എസ് വൈ എസ്, എസ് എസ് എഫ് പതാകകള്‍ ഉയര്‍ത്തി. റാലിക്ക് മിഴിവേകാന്‍ ദഫ്, സ്‌കൗട്ട് തുടങ്ങിയ വിവിധ കലാ രൂപങ്ങള്‍, പ്ലക്കാര്‍ഡുകള്‍ എന്നിവയും പ്രദര്‍ശിപ്പിച്ചു. മധുരപലഹാര വിതരണം കൊണ്ട് ഗ്രാമവാസികളും മദ്രസ ഭാരവാഹികളും സുന്നീ ബാല സംഘം പ്രവര്‍ത്തകര്‍ക്കൊപ്പം ചേര്‍ന്നു. ഇതു സംബന്ധിച്ച സുന്നീ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, എസ് എസ് എഫ് സംയുക്ത യോഗത്തില്‍ എസ് ജെ എം ജില്ലാ പ്രസിഡന്റ് സയ്യിദ് കെ പി എച്ച് തങ്ങള്‍ കാവനൂര്‍ അധ്യക്ഷത വഹിച്ചു. എസ് ജെ എം ജില്ലാ ജനറല്‍ സെക്രട്ടറി ക്ലാരി ബാവ മുസ്‌ലിയാര്‍, എസ് എസ് എഫ് ജില്ലാ കള്‍ച്ചറല്‍ സെക്രട്ടറി എം. അബ്ദുറഹ്മാന്‍ എന്നിവര്‍ ചര്‍ച്ചക്ക് നേതൃത്വം നല്‍കി.

 

Latest