Kerala
സൂര്യനെല്ലിക്കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ വേണ്ടെന്ന് സര്‍ക്കാര്‍
കൊച്ചി: സൂര്യനെല്ലിക്കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കേണ്ടതില്ലന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി.
ഡയരക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ തന്നെയാണ് ഇനി കേസില്‍ ഹാജരാവുക എന്നും അതിനാല്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറുടെ ആവശ്യമില്ലെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു.
കോട്ടയത്തെ രണ്ട് അഭിഭാഷകരെ കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാരാക്കണമെന്ന് പെണ്‍കുട്ടി കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
---- facebook comment plugin here -----