Connect with us

Palakkad

സുന്നി ബാല സംഘം കുട്ടികളുടെ സമ്മേളനം വര്‍ണാഭമായി

Published

|

Last Updated

കൂറ്റനാട്: എസ് എസ് എഫ് നാല്‍പ്പതാം വാര്‍ഷിക സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സുന്നി ബാല സംഘം തൃത്താല സോണല്‍ കുമ്പിടിയില്‍ കുട്ടികളുടെ സമ്മേളനം സംഘടിപ്പിച്ചു. അബ്ദുല്‍ ഹഖീം സഖാഫിയുടെ അധ്യക്ഷതയില്‍ മുബശ്ശിര്‍ കുമ്പിടി മുഖ്യപ്രഭാഷണം നടത്തി. മുഷ്‌റഫ് കക്കാട്ടിരി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഫൈസല്‍ സഖാഫി കൂടല്ലൂര്‍ സ്വാഗതവും റിയാസ് സി പി കൊള്ളനൂര്‍ നന്ദിയും പറഞ്ഞു. ത്രിവര്‍ണ്ണ പതാകയേന്തി എസ് എസ് എഫ് നാല്‍പ്പതാം വാര്‍ഷിക സംസ്ഥാന സമ്മേളന സന്ദേശങ്ങള്‍ എടുത്തുപറഞ്ഞും, ലഹരി വിരുദ്ധ മുദ്രാവാക്യങ്ങളുയര്‍ത്തിയും കുട്ടികള്‍ നടത്തിയ പ്രകടനം ശ്രദ്ധേയമായി.
പാലക്കാട്: ശശീന്ദ്രന്‍ കേസില്‍ വ്യവസായി ചാക്ക് രാധാകൃഷ്ണന്റെ ഓഫീസ് റെയ്ഡ് ചെയ്ത് സി ബി ഐ പിടിച്ചെടുത്ത രേഖകള്‍, മലബാര്‍ സിമന്റ്‌സില്‍ നിന്ന് മോഷ്ടിച്ച് കടത്തിയതാണെന്ന പരാതിയില്‍ പോലീസിന്റെ അന്വേഷണം സ്തംഭിച്ചു. പോലീസിന് നല്‍കിയ പരാതിയില്‍ മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസിലെ വിജിലന്‍സ് അന്വേഷണം സംബന്ധിച്ച നിര്‍ണായക രേഖകളാണ് നഷ്ടപ്പെട്ടതെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

Latest