Connect with us

Wayanad

ചുണ്ട സുന്നീറെയിഞ്ച് എസ്ബിഎസ് കലാ ജാഥ 15ന്

Published

|

Last Updated

ചുണ്ടേല്‍: ഈ മാസം 26,27,28 തീയതികളില്‍ എറണാകുളത്ത് നടക്കുന്ന എസ് എസ് എഫ് നാല്‍പതാം വാര്‍ഷിക സംസ്ഥാന സമ്മേളന പ്രചാരണാര്‍ഥം ഈ മാസം 15ന് സുന്നീ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ചുണ്ടേല്‍ റെയ്ഞ്ച് കമ്മിറ്റി സുന്നീ ബാലസംഘത്തിന്റെ കലാ ജാഥ നടത്തും. ദഫ് പ്രദര്‍ശനം, വിദ്യാര്‍ഥികളുടെ പ്രഭാഷണങ്ങളിലൂന്നി നടക്കുന്ന കലാജാഥ 15ന് രാവിലെ ഒമ്പതിന് തളിപ്പുഴയില്‍ നിന്നും ആരംഭിക്കും. റെയ്ഞ്ച് പ്രസിഡന്റ് ഇ പി അബ്ദുല്ല സഖാഫി അധ്യക്ഷത വഹിക്കും. ജില്ലാ പ്രസിഡന്റ് സിദ്ദീഖ് മദനി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് പഴയ വൈത്തിരി, കോളിച്ചാല്‍, പൊഴുതന, അച്ചൂര്‍, ആറാം മൈല്‍, വൈത്തിരി, ചുണ്ടത്തോട്ടം, വെള്ളാരംകുന്ന്, പെരുന്തട്ട, ചുണ്ടേല്‍, ആനപ്പാറ എന്നിവിടങ്ങളില്‍ പര്യടനം നടത്തി ഓടത്തോട് സമാപിക്കും. റെയ്ഞ്ച് പരിധിയിലെ മദ്‌റസാ അധ്യാപകരും വിദ്യാര്‍ഥികളും എല്ലാ കേന്ദ്രങ്ങളിലും കലാജാഥയെ സ്വീകരിക്കും. മൂസസഖാഫി കാമിലി, ഹുസൈന്‍ മുസ് ലിയാര്‍, ശാഹിദ് സഖാഫി, മുജീബ് സഖാഫി, അബ്ദുല്‍ ഹമീദ് മുസ്‌ലിയാര്‍,ജഅ്ഫര്‍ മുസ്‌ലിയാര്‍, ഉസ്മാന്‍ സഖാഫി, ഉമര്‍ മുസ്‌ലിയാര്‍, സി കെ അബ്ദുസ്സലാം മിസ്ബാഹി എന്നിവരും 18 അംഗ വിദ്യാര്‍ഥികളും അടങ്ങിയതാണ് എസ് ബി എസ് ജാഥ.

Latest