Kerala
നാലു വയസ്സുകാരിക്ക് സൂര്യാഘാതമേറ്റു
കൊല്ലം: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലു വയസുകാരി കൊല്ലം പള്ളിത്തോട്ടം സ്വദേശി ആഷ്‌നി റെയിനോഡിനെ സൂര്യാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതോടെ കേരളത്തില്‍ ഇന്നു രണ്ട് പേര്‍ക്ക് സുര്യാഘാതമേറ്റു. പുനലൂരില്‍ പോലീസുകാരനാണ് സൂര്യാഘാതമേറ്റത്. പുനലൂര്‍ പോലീസ് സ്‌റ്റേഷനിലെ കോണ്‍സ്റ്റബിള്‍ തോമസാണ് ഡ്യൂട്ടിക്കിടെ അവശനായി വീണത്. ഇന്നലെയും മൂന്നു പോലീസുകാര്‍ക്ക് സൂര്യാഘാതമേറ്റിരുന്നു.
---- facebook comment plugin here -----