Connect with us

Ongoing News

മുഖ്യമന്ത്രിയുടെ വരള്‍ച്ചാ അവലോകന പര്യടനം തുടങ്ങി

Published

|

Last Updated

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വരള്‍ച്ചാ അവലോകന പര്യടനത്തിന് പത്തനംതിട്ടയില്‍ തുടക്കമായി. പത്തനംതിട്ട കോട്ടയം ജില്ലകളിലാണ് ഇന്ന് പര്യടനം നടത്തുന്നത്. റവന്യൂ, കൃഷി, ജലവിഭവ മന്ത്രിമാരും മുഖ്യമന്ത്രിയെ അനുഗമിക്കുന്നുണ്ട്. നേരത്തെ തന്നെ സന്ദര്‍ശനം നടത്തിയതിനാല്‍ മുഖ്യമന്ത്രി വയനാട് സന്ദര്‍ശിക്കില്ല.

വരള്‍ച്ചാ ദുരിതാശ്വാസത്തിനായി ഊര്‍ജിത നടപടികള്‍ കൈക്കൊള്ളാന്‍ പത്തനംതിട്ടയില്‍ ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. ജില്ലയില്‍ 20 ലക്ഷത്തില്‍ താഴെയുള്ള കുടിവെള്ള പദ്ധതികളുടെ ജോലി മൂന്ന് ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ഗ്രാമപ്രദേശങ്ങളിലെ കുടിവെള്ള പദ്ധതികള്‍ക്കുള്ള ജലക്ഷാമം അകറ്റാന്‍ ജില്ലാ ഭരണകൂടത്തിന് അനുവദിച്ചിരുന്ന ഫണ്ടിന്റെ പരിധി ഉയര്‍ത്തിയതായി യോഗ ശേഷം മുഖ്യമന്ത്രി അറിയിച്ചു. ഗ്രാമങ്ങളില്‍ കുടിവെള്ളവിതരണത്തിന് ഓരോ പഞ്ചായത്തിനും പ്രതിദിനം അയ്യായിരം രൂപ നല്‍കും. നാല് പഞ്ചായത്തുകളിലെ പൊട്ടിയ പൈപ്പ് ലൈനുകള്‍ പുനസ്ഥാപിക്കാന്‍ 27 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്.

റവന്യൂ മന്ത്രി അടൂര്‍ പ്രകാശ്, കൃഷിമന്ത്രി കെ പി മോഹനന്‍, ജലവിഭവ മന്ത്രി പി കെ ജോസഫ് തുടങ്ങിയവരും എംഎല്‍എമാര്‍, എം പിമാര്‍, റവന്യൂ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.

 

---- facebook comment plugin here -----

Latest