Connect with us

Kozhikode

ആരോഗ്യ ഇന്‍ഷ്വറന്‍സ് ഫോട്ടോയെടുക്കല്‍ നാളെ

Published

|

Last Updated

കോഴിക്കോട്: സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ ഭാഗമായുളള ഫോട്ടോ എടുക്കല്‍ എലത്തൂര്‍, ബേപ്പൂര്‍, ചെറുവണ്ണൂര്‍ വില്ലേജുകളില്‍ നാളെ തുടങ്ങും. ഗുണഭോക്താക്കള്‍ അക്ഷയ കേന്ദ്രങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത സ്ലിപ്പുമായി താഴെ പറയുന്ന കേന്ദ്രങ്ങളിലെത്തണം. എലത്തൂര്‍ വില്ലേജിലെ ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്, 75 എന്നീ വാര്‍ഡുകളിലുള്ളവര്‍ക്ക് നാളെ സി എം സി ഗേള്‍സ് ഹൈസ്‌കൂള്‍, സി എം എസ് ബോയ്‌സ് ഹൈസ്‌കൂള്‍, പാവങ്ങാട് പുത്തൂര്‍ യു പി സ്‌കൂള്‍, എരഞ്ഞിക്കല്‍ കാരന്നൂര്‍ യു പി സ്‌കൂള്‍, പി വി എസ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലും 19ന് പുതിയാപ്പ ഗവ. ഫിഷറീസ് സ്‌കൂള്‍, മൊകവൂര്‍ സ്‌കൂള്‍, എരഞ്ഞിക്കല്‍ ഗവ. എല്‍പി സ്‌കൂള്‍, ചെട്ടികുളം സേതു സീതാറാം സ്‌കൂള്‍, പുതിയനിരത്ത് എല്‍ പി സ്‌കൂള്‍ എന്നിവിടങ്ങളിലും ഫോട്ടോയെടുക്കല്‍ നടക്കും.
ചെറുവണ്ണൂര്‍ വില്ലേജിലെ 40 മുതല്‍ 46 വരെ വാര്‍ഡുകളിലുള്ളവര്‍ക്കായി 20ന് നല്ലളം ഗവ. ഹൈസ്‌കൂള്‍, നല്ലളം യു പി സ്‌കൂള്‍, ചെറുവണ്ണൂര്‍ വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ബി സി റോഡ് ലിറ്റില്‍ ഫഌവര്‍ സ്‌കൂള്‍ എന്നിവിടങ്ങളിലും 21ന് കൊളത്തറ ആത്മവിദ്യാസംഘം യു പി സ്‌കൂള്‍, കാലിക്കറ്റ് ഓര്‍ഫനേജ് സ്‌കൂള്‍, ടി എം മദ്‌റസ സ്‌കൂള്‍, കച്ചേരിപ്പറമ്പ് സ്‌കൂള്‍ എന്നിവിടങ്ങളിലും ഫോട്ടോയെടുക്കും.
ബേപ്പൂര്‍ വില്ലേജിലെ 47 മുതല്‍ 53 വരെ വാര്‍ഡുകളിലുള്ളവര്‍ക്കായി 22ന് ബേപ്പൂര്‍ ഹൈസ്‌കൂള്‍, ദിനരാജദാസ് സ്‌കൂള്‍, നടുവട്ടം ചേനോത്ത് സ്‌കൂള്‍, ജി എല്‍ പി സൗത്ത് സ്‌കൂള്‍, അരക്കിണര്‍ തട്ടാരത്തുകാവ് സ്‌കൂള്‍, ഗോവിന്ദവിലാസം സ്‌കൂള്‍ എന്നിവിടങ്ങളിലും 23ന് ബേപ്പൂര്‍ ജി എല്‍ പി വെസ്റ്റ് സ്‌കൂള്‍, മാത്തോട്ടം നടുവട്ടം സ്‌കൂള്‍, ബി സി റോഡ് ബേപ്പൂര്‍ കമ്മ്യൂണിറ്റി ഹാള്‍, ബേപ്പൂര്‍ ബി സി റോഡ് യു പി സ്‌കൂള്‍, ബേപ്പൂര്‍ ഹൈസ്‌കൂള്‍, ദിനരാജദാസ് സ്‌കൂള്‍ എന്നിവിടങ്ങളിലും ഫോട്ടോയെടുക്കും.

---- facebook comment plugin here -----

Latest