International
ഹെലികോപ്റ്റര്‍ യാത്രികരെ താലിബാന്‍ തട്ടിക്കൊണ്ടുപോയി

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ യന്ത്രതകരാര്‍ മൂലം അടിയന്തരമായി നിലത്തിറക്കിയ ഹെലികോപ്റ്ററിലുണ്ടായിരുന്നു വിദേശികളെ താലിബാന്‍ തീവ്രവാദികള്‍ തട്ടികൊണ്ടുപോയി. അഫ്ഗാനിലെ അസര്‍ ജില്ലയിലാണ് സംഭവം. ഹെലികോപ്റ്ററില്‍ ഒമ്പത് തുര്‍ക്കി പൗരന്‍മാര്‍ ഉണ്ടായിരുന്നതായിട്ടാണ് വിവരം.
സ്ഥലത്ത് നിന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഹെലികോപ്റ്റര്‍ കണ്ടെത്തിയെങ്കിലും യാത്രികരെ കണ്ടെത്താനായിട്ടില്ല. ഇവര്‍ താലിബാന്‍ തീവ്രവാദികളുടെ പിടിയിലാണെന്ന് അസര്‍ ജില്ലാ ഭരണാധികാരി ഹമിദുള്ള ഹമിദ് പറഞ്ഞു.
അഫ്ഗാന്റെ കിഴക്കന്‍ നഗരമായ ഖോസ്റ്റില്‍ നിന്നും കാബൂളിലേക്കുള്ള യാത്രാ മധ്യയാണ് ഹെലികോപ്റ്റര്‍ അടിയന്തരമായി താഴെയിറക്കിയത്. തുര്‍ക്കി കമ്പനിയുടെ ഉടമസ്ഥയിലുള്ളതാണ് വിമാനം.
---- facebook comment plugin here -----