Connect with us

Sports

യൂറോപ്പാ ലീഗ്: ആദ്യപാദ സെമിയില്‍ ചെല്‍സിക്ക് ജയം

Published

|

Last Updated

chelsea

മത്സരശേഷം ചെല്‍സി താരങ്ങള്‍

ബാസില്‍: യൂറോപ്പാ ലീഗിന്റെ ആദ്യപാദ സെമിയില്‍ ചെല്‍സിക്ക് വിജയം. കളിയുടെ അവസാന മിനിറ്റില്‍ വീണ ഗോളിനാണ് സ്വിറ്റ്‌സര്‍ലാന്റിലെ പ്രാദേശിക ചാമ്പ്യന്‍മാരായ എഫ്‌സി ബാസിലിനെയാണ് ചെല്‍സി പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ചെല്‍സിയുടെ വിജയം.

മത്സരം തുടങ്ങി 12ാം മിനിറ്റില്‍ ഡിറ്റര്‍ മോസസ് ചെല്‍സിക്ക് ലീഡ് നേടിക്കൊടുത്തു. ഫ്രാങ്ക് ലംപാര്‍ഡ് വലതുകോര്‍ണറില്‍ നിന്നെടുത്ത കിക്ക് ബാസില്‍ പ്രതിരോധക്കാരെ കാഴ്ച്ചക്കാരാക്കി മോസസ് വലയിലാക്കുകയായിരുന്നു. 17ാം മിനിറ്റില്‍ ബാസിലിന് പെനാല്‍ട്ടി ബോക്‌സിന് സമീപത്ത് ഫ്രീകിക്ക് ലഭിച്ചെങ്കിലും മുഹമ്മദ് സാദിഖ് എടുത്ത കിക്ക് ചെല്‍സി ഗോള്‍കീപ്പര്‍ പീറ്റര്‍ ചെക്ക് പന്ത് ബാറിന് മുകളിലൂടെ പുറത്തേക്ക് കുത്തിയകറ്റി രക്ഷപ്പെടുത്തി. 72ാം മിനിറ്റില്‍ ബാസിലിന് വീണ്ടുമൊരു സുവര്‍ണാവസരം ലഭിച്ചെങ്കിലും ഫാബിയന്‍ പുറത്തേക്കടിച്ച് പാഴാക്കുകയായിരുന്നു.

മത്സരത്തിന്റെ 87ാം മിനിറ്റില്‍ ബാസില്‍ സമനില ഗോള്‍ നേടി.

ചെല്‍സിയുടെ സീസര്‍ അബ്‌സിലിക്യൂട്ട വാലന്റൈന്‍സ് ടോക്കറെ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍ട്ടിയിലൂടെയായിരുന്നു ബാസിലിന്റെ സമനില ഗോള്‍. ഫാബിയന്റെ വലംകാല്‍ ഷോട്ട് പീറ്റര്‍ ചെക്കിന് രക്ഷിക്കാനായില്ല. സമനില ഗോള്‍ വീണതോടെ ഉണര്‍ന്ന ചെല്‍സി മിനിറ്റുകള്‍ക്കം വിജയ ഗോള്‍ കണ്ടെത്തി. ഡേവിഡ് ലൂയീസിന്റെ ലോംഗ് ഷോട്ട് ബാസില്‍ ഗോള്‍ കീപ്പറെ കബളിപ്പിച്ച് വലയില്‍ പതിക്കുകയായിരുന്നു.

Latest