National
ജെ പി സി റിപ്പോര്‍ട്ട് മെയ് എട്ടിന് സഭയില്‍ വെക്കും
![](https://assets.sirajlive.com/2013/04/pc-chacko.jpg)
ന്യൂഡല്‍ഹി: 2ജി സ്‌പെക്ട്രം അഴിമതിയെ കുറിച്ചുള്ള ജെ പി സി അന്വേഷണ റിപ്പോര്‍ട്ട് മെയ് എട്ടിന് സഭയില്‍ വെക്കുമെന്നറിയിച്ച് ജെ പി സി അധ്യക്ഷന്‍ പി സി ചാക്കോ സ്പീക്കര്‍ക്ക് കത്തയച്ചു.
റിപ്പോര്‍ട്ടിന് അന്തിമ രൂപം നല്‍കുന്നതിനായി മെയ് രണ്ടിന് ജെ പി സി യോഗം ചേരും. സമിതി അധ്യക്ഷനെ സ്ഥാനത്ത് നിന്നും നീക്കുന്ന കീഴവഴക്കമില്ലെന്നും മുന്‍ മന്ത്രിമാരായ ബി ജെ പി അംഗങ്ങളെ ജെ പി സിയില്‍ നിന്ന് പുറത്താക്കണമെന്നും കത്തില്‍ പറയുന്നു.
പക്ഷപാതപരമായി പെരുമാറിയ ജെ പി സി അധ്യക്ഷനെ നീക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷവും മുന്‍ മന്ത്രിമാരായ ബി ജെ പി അംഗങ്ങളെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ്സും രംഗത്തുവന്നതിനെ തുടര്‍ന്ന് റിപ്പോര്‍ട്ട് വിവാദമായിരുന്നു.
---- facebook comment plugin here -----