Connect with us

International

ബംഗ്ലാദേശില്‍ കെട്ടിടം തകര്‍ന്ന് മരണം 325 ആയി

Published

|

Last Updated

ധാക്ക: ബംഗ്ലാദേശില്‍ കെട്ടിടം തകര്‍ന്നു വീണ് 325 പേര്‍ മരിച്ചു.എഴുന്നൂറോളം പേര്‍ക്കു പരിക്കേറ്റു.ബില്‍ഡിംഗ് ഉടമകളായ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.ബാങ്കും വസ്ത്രനിര്‍മാണശാലകളും ഉള്‍പ്പെടെയുള്ള വാണിജ്യസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന റാണ പ്ലാസ എന്ന കെട്ടിടമാണ് ബുധനാഴ്ച തകര്‍ന്നുവീണത്.സ്ത്രീകളായ ജോലിക്കാരാണ് മരിച്ചവരിലേറെയും. മൂന്നാം ദിവസവും അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് രണ്ട് പേരെ ജീവനോടെ രക്ഷപെടുത്താനായത് രക്ഷാപ്രവര്‍ത്തകര്‍ക്കും പ്രതീക്ഷ നല്‍കിയിട്ടുണ്ട്. 3122 ജോലിക്കാര്‍ അപകടസമയത്ത് ജോലിക്കുണ്ടായിരുന്നുവെന്നാണ് കണക്കാക്കിയിട്ടുള്ളത്. 1500ലേറെ പേരെ രക്ഷപ്പെടുത്തി.രക്ഷാപ്രവര്‍ത്തനം തുടര്‍ന്നു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.300 ഓളം കടകള്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടമാണ് തകര്‍ന്നത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് 325 മൃതദേഹങ്ങള്‍ കണ്ടെടുത്തു.രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന് ആരോഗ്യമന്ത്രി എ.എഫ്.എം രാഹുല്‍ ഹഖ് പറഞ്ഞു. റെഡിമെയ്ഡ് വസ്ത്രനിര്‍മ്മാണശാല, ബാങ്കുകളുടെ ശാഖകള്‍ എന്നിവയും ഈ ബഹുനിലകെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 2005ലും ഇതേ സഥലത്ത് ബഹുനില കെട്ടിടം തകര്‍ന്ന് വീണ് എഴുപതിലതികം പേര്‍ മരിച്ചിരുന്നു.2012നവംബറില്‍ ധാക്കയ്ക്കു സമീപമുള്ള വസ്ത്രനിര്‍മാണശാലയിലുണ്ടായ തീപ്പിടിത്തത്തില്‍ 110 പേര്‍ വെന്തുമരിച്ചിരുന്നു.

 

Latest