National
സൗദി സ്വദേശിവല്‍ക്കരണം: ഇന്ത്യന്‍ സംഘം ഇന്ന് സൗദിയിലേക്ക്
![](https://assets.sirajlive.com/2013/03/NITAQAT.jpg)
ന്യൂഡല്‍ഹി:സൗദി അറേബ്യയില്‍ നിതാഖാത് നിയമം നടപ്പിലാക്കുന്നതിലുള്ള ആശങ്കകള്‍ സൗദി സര്‍ക്കാരിനെ അറിയിക്കാന്‍ കേന്ദ്ര മന്ത്രിതല സംഘം ഇന്ന് സൗദിക്ക് തിരിക്കും.
കേന്ദ്രപ്രവാസികാര്യമന്ത്രി വയലാര്‍ രവി, വിദേശകാര്യ സഹമന്ത്രി ഇ അഹമ്മദ്, പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ടി.കെ. നായര്‍ എന്നിവരടങ്ങുന്നതാണ് ഉന്നതതല സംഘം. ഇന്നു വൈകിട്ട് ജിദ്ദയിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റി നേതാക്കളുമായി സംഘം ചര്‍ച്ച നടത്തും. നാളെയാണ് സൗദി തൊഴില്‍മന്ത്രിയുമായുള്ള പ്രതിനിധിതല ചര്‍ച്ച നടത്തുന്നത്്.
സൗദി സ്വദേശിവല്‍ക്കരണം ഇന്ത്യക്കാര്‍ക്ക് രൂക്ഷമായ സാഹചര്യം സൃഷ്ടിച്ചിട്ടില്ലെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍.
തിരികെ വരുന്നവരുടെ ടിക്കറ്റ് ചിലവ് സ്‌പോണ്‍സര്‍മാരും സ്‌പോണ്‍സര്‍മാര്‍ ഇല്ലാത്തവരുടെ യാത്രാ ചിലവ് സൗദി സര്‍ക്കാരും വഹിക്കുമെന്ന് സൗദി അംബാസഡര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഉന്നതതല സംഘത്തെ സൗദിയുടെ ഔദ്യോഗിക അതിഥികളായി പരിഗണിക്കാന്‍ സൗദി സര്‍ക്കാര്‍ തീരുമാനിച്ചു. ഉഭയകക്ഷിചര്‍ച്ചകള്‍ക്കുള്ള സമ്മതമായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്.