Connect with us

Kerala

പറമ്പിക്കുളം-ആളിയാര്‍ കരാര്‍: കേരള തമിഴനാട് മന്ത്രി തല ചര്‍ച്ച ഇന്ന്

Published

|

Last Updated

തിരുവനന്തപുരം: പറമ്പിക്കുളം ആളിയാര്‍ കാരാറുമായി ബന്ധപ്പെട്ട് തമിഴ്‌നാട് കേരള മന്ത്രിമാര്‍ ഇന്ന് ചര്‍ച്ച നടത്തും. രാവിലെ 11 ന് തിരുവനന്തപുരത്ത് മസ്‌കറ്റ് ഹോട്ടലിലാണ് ചര്‍ച്ച. കേരള ജലവിഭവവകുപ്പ് മന്ത്രി പിജെ ജോസഫും തമിഴ്‌നാട് മന്ത്രി കെ വി രാമലിംഗവും ചര്‍ച്ചയില്‍ പങ്കെടുക്കും.

പറമ്പിക്കുളം ആളിയാര്‍ കരാര്‍ പ്രകാരം കേരളത്തിന് വെള്ളം ലഭിക്കാത്തതുമൂലം പാലക്കാട് ജില്ലയില്‍ കടുത്ത ജലക്ഷാമമാണ് അനുഭവപ്പെടുന്നത്.വരള്‍ച്ച കാരണം ഇതു വരെ 44 കോടി രൂപയുടെ നാശമാണ് പാലക്കാട് ജില്ലയിലുണ്ടായത്. 12 കോടി രൂപയുടെ നെല്‍കൃഷി നശിച്ചു.

അടിയന്തരമായി കേരളത്തിനുള്ള വിഹിതം അനുവദിക്കണമെന്ന് ചര്‍ച്ചയില്‍ കേരളം ആവശ്യപ്പെടും.

സെക്രട്ടറിയേറ്റില്‍ നിന്ന് രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ചാരനെ നിയോഗിച്ചതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കാന്‍ തമിഴനാട് മന്ത്രി രാമലിംഗം തയ്യാറായില്ല.