Kannur
ഹഡ്‌കോയുടെ വായ്പ തിരിച്ചടച്ചില്ല;പരിയാരത്തിന് ജപ്തി ഭീഷണി
കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജ് ഹഡ്‌കോയില്‍ നിന്നെടുത്ത വായ്പ തിരിച്ചടക്കാന്‍ കേന്ദ്ര ഡെബ്റ്റ് ട്രെബ്യൂണലിന്റെ ഉത്തരവ്. 46.5 കോടിരൂപയാണ് പരിയാരം ഭരണസമിതി ഹഡ്‌കോയില്‍ നിന്ന് വായ്പയെടുത്തത്. പലിശ കുടിശ്ശികയടക്കം 658 കോടി രൂപ തിരിച്ചടക്കാനുണ്ട്. തിരിച്ചടവിന് ജപ്തി അടക്കമുള്ള നടപടികള്‍ സ്വീകരിക്കാന്‍ ട്രെബ്യൂണല്‍ അനുമതി നല്‍കി.
1995-96 കാലത്താണ് 46.5 കോടി രൂപ അന്നത്തെ പരിയാരം ഭരണസമിതി ഹഡ്‌കോയില്‍ നിന്ന് വായ്പയെടുത്തത്. ഇതില്‍ ഒരു രൂപ പോലും പരിയാരം തിരിച്ചടച്ചിട്ടില്ല.
---- facebook comment plugin here -----