Connect with us

Sports

ചാമ്പ്യന്‍സ് ലീഗ്: ബാഴ്‌സയെ തോല്‍പ്പിച്ച് ബയേണ്‍ മ്യൂണിച്ച് ഫൈനലില്‍

Published

|

Last Updated

ന്യൂക്യാമ്പ്: ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌ലോണയെ തോല്‍പിച്ച് ബയേണ്‍ മ്യൂണിക്ക് ഫൈനലില്‍ കടന്നു. രണ്ടാം പാദ മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ബാഴ്‌സയെ പരാജയപ്പെടുത്തിയാണ് ബയേണ്‍ ഫൈനലില്‍ കടന്നത്. ആദ്യപാദ മത്സരത്തില്‍ എതിരില്ലാത്ത നാലു ഗോളുകള്‍ക്കായിരുന്നു ബയേണിന്റെ വിജയം. ഇതോടെ ചാമ്പ്യന്‍സ് ലീഗില്‍ ജര്‍മ്മന്‍ ക്ലബുകളുടെ ഫൈനലിന് കളമൊരുങ്ങി. ഫൈനലില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ടാണ് ബയേണിന്റെ എതിരാളികള്‍.

ബാഴ്‌സയുടെ തട്ടകമായ ന്യൂക്യാമ്പില്‍ നടന്ന മത്സരത്തില്‍ അവസാന പകുതിയിലായിരുന്നു ബയേണിന്റെ മൂന്നു ഗോളുകളും പിറന്നത്. ആര്യന്‍ റോബന്‍, തോമസ് മുള്ളര്‍ എന്നിവര്‍് ബയേണിന് വേണ്ടി ഗോളുകള്‍ നേടിയപ്പോള്‍ ബാഴ്‌സ താരം ജെറാഡ് പിക്വിന്റെ സെല്‍ഫ് ഗോളും ബയേണിന്റെ ലീഡ് ഉയര്‍ത്തി. പരിക്കില്‍ നിന്നും പൂര്‍ണ്ണ മുക്തനാകാത്ത ലയണല്‍ മെസ്സി ഇല്ലാതെയായിരുന്നു ബാഴ്‌സ കളിക്കാനിറങ്ങിയത്.

 

Latest