Connect with us

Sports

ചാമ്പ്യന്‍സ് ട്രോഫി: കാല്ലിസ് പിന്‍മാറി

Published

|

Last Updated

കേപ്ടൗണ്‍: ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ദക്ഷിണാഫ്രിക്കന്‍ ടീമില്‍ നിന്ന് ആള്‍റൗണ്ടര്‍ ജാക്വിസ് കാല്ലിസ് പിന്‍മാറി. വ്യക്തിപരമായ കാരണങ്ങളാലാണ് അദ്ദേഹത്തിന്റെ പിന്‍മാറ്റം. ടീമിലേക്ക് പരിഗണിക്കേണ്ടതില്ലെന്ന് കാല്ലിസ് അറിയിക്കുകയായിരരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി. അതേ സമയം പരുക്കിനെ തുടര്‍ന്ന് ദീര്‍ഘ നാളായി ടീമിലില്ലാതിരുന്ന ജെ പി ഡുമിനി തിരിച്ചെത്തി. കഴിഞ്ഞ നവംബറിലാണ് ഡുമിനി അവസാനമായ ദേശീയ ടീമില്‍ കളിച്ചത്. എ ബി ഡിവില്ല്യേഴ്‌സാണ് ടീമിനെ നയിക്കുന്നത്.

 

Latest