National
സജ്ജന്‍ കുമാറിനെതിരേ സിബിഐ അപ്പീല്‍ നല്‍കിയേക്കും

ന്യൂഡല്‍ഹി: സിഖ് വിരുദ്ധ കലാപത്തില്‍ പ്രതിയായ കോണ്‍ഗ്രസ് സജ്ജന്‍ കുമാറിനെ കുറ്റവിമുക്തനാക്കിയതിനെതിരേ സിബിഐ അപ്പീല്‍ നല്‍കിയേക്കും. സജ്ജന്‍ കുമാറിനെതിരേ ശക്തമായ തെളിവുകളുണ്ടെന്ന് സിബിഐ വൃത്തങ്ങള്‍ വ്യക്തമാക്കി.സജ്ജന്‍ കുമാറിനെ വെറുതേ വിട്ടതിനെതിരേ സിഖ് വംശജരുടെ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ക്കൂടിയാണ് സിബിഐയുടെ നീക്കമെന്നു വിലയിരുത്തപ്പെടുന്നു. പാര്‍ലമെന്റിനു മുന്നിലും പ്രധാനമന്ത്രിയുടെ വസതിയിലേക്കും പ്രക്ഷോഭകര്‍ എത്തിയിരുന്നു.
---- facebook comment plugin here -----