Connect with us

International

ബംഗ്ലാദേശ് കെട്ടിട ദുരന്തം: മരണം 715 ആയി

Published

|

Last Updated

സാവാര്‍: ബംഗ്ലാദേശില്‍ കെട്ടിടം തകര്‍ന്നു വീണു മരിച്ചവരുടെ എണ്ണം 715 ആയി. ചൊവ്വാഴ്ച അഴുകിയ നിലയില്‍ 36 മൃതദേഹങ്ങള്‍ കൂടി കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തു. അപകടം നടന്ന് 14 ദിവസത്തിന് ശേഷവും സ്ഥലത്ത് മൃതദേഹങ്ങള്‍ക്ക് വേണ്ടിയുള്ളു തെരച്ചില്‍ തുടരുകയാണ്. 2,437 പേരെ പരിക്കുകളോടെ രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്തിരുന്നു. എന്നാല്‍ ഇനിയും ജീവനോടെ ആരെയും അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും കിട്ടാന്‍ സാധ്യതയില്ലെന്ന് രക്ഷാപ്രവര്‍ത്തകര്‍ സൂചിപ്പിച്ചു.ഏപ്രില്‍ 24-നാണ് സംഭവമുണ്ടായത്. തലസ്ഥാനമായ ധാക്കയ്ക്ക് സമീപം സാവാറില്‍ മുന്നൂറിലേറെ ചെറിയകടകളും രണ്ടു വസ്ത്രനിര്‍മാണ യൂണിറ്റുകളും ഒരു ബാങ്കും പ്രവര്‍ത്തിച്ചിരുന്ന എട്ടു നിലകെട്ടിടം തകര്‍ന്നു വീഴുകയായിരുന്നു.

Latest