Connect with us

Sports

മാഞ്ചസ്റ്ററില്‍ ഫെര്‍ഗൂസന്റെ കരിയര്‍

Published

|

Last Updated

1990- മാഞ്ചസ്റ്റര്‍ യുനൈറ്റഡിനൊപ്പം ആദ്യ കിരീടജയം, എഫ് എ കപ്പ്.
1991- 2-1ന് ബാഴ്‌സലോണയെ കീഴടക്കി യൂറോപ്യന്‍ കപ് വിന്നേഴ്‌സ് കപ്പ് നേടി.
1992-ഫ്രഞ്ച് സ്‌ട്രൈക്കര്‍ എറിക് കന്റോണയെ ടീമിലെത്തിച്ചു.
1993- 1967ന് ശേഷം യുനൈറ്റഡ് ഇംഗ്ലണ്ടില്‍ ചാമ്പ്യന്‍മാര്‍. കോച്ച് ഓഫ് ദ ഇയറായി.
1994- പ്രീമിയര്‍ ലീഗ് നിലനിര്‍ത്തി. എഫ് എ കപ്പ് നേടി.
1995- ബ്രിട്ടന്‍ കമാന്‍ഡര്‍ ഓഫ് ഓര്‍ഡര്‍ പദവി നല്‍കി ആദരിച്ചു.
1996- വീണ്ടും പ്രീമിയര്‍ ലീഗ് നേടി. ഡേവിഡ് ബെക്കാം, റിയാന്‍ ഗിഗ്‌സ്, പോള്‍ സ്‌കോള്‍സ്, ഗാരി നെവില്‍ എന്നീ സുവര്‍ണനിരയുടെ ഉദയം.
1999- പ്രീമിയര്‍ ലഗ്, എഫ് എ കപ്പ്, ചാമ്പ്യന്‍സ് ലീഗ് എന്നിങ്ങനെ മൂന്ന് കിരീടങ്ങള്‍ സ്വന്തം. ബയേണ്‍ മ്യൂണിക്കിനെ അവസാന മിനുട്ടില്‍ നേടിയ ഗോളിനാണ് യുനൈറ്റഡ് കീഴടക്കിയത്.
2001- ബ്രിട്ടീഷ് ട്രാന്‍സ്ഫര്‍ റെക്കോര്‍ഡില്‍ (28 ദശലക്ഷം പൗണ്ട്) അര്‍ജന്റൈന്‍ മിഡ്ഫീല്‍ഡര്‍ ജുവാന്‍ സെബാസ്റ്റ്യന്‍ വെറോണിനെ ടീമിലെത്തിച്ചു.
2002- വിരമിക്കല്‍ ആലോചന. മാനേജ്‌മെന്റിന്റെയും ക്ലബ്ബ് ആരാധകരുടെയും ആവശ്യപ്രകാരം ക്ലബ്ബില്‍ തുടരാന്‍ തീരുമാനിച്ചു.
2003- ഡേവിഡ് ബെക്കാമിന്റെ മുഖത്തേക്ക് ഫുട്‌ബോള്‍ ബൂട്ട് അടിച്ചിട്ട് പരുക്കേല്‍പ്പിച്ചതായി റിപ്പോര്‍ട്ട്. ഇതിന് പിന്നാലെ ബെക്കാമിനെ റയലിന് വിറ്റു. സ്‌പോര്‍ട്ടിംഗ് ലിസ്ബണില്‍ നിന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ വാങ്ങി.
2004- പേസ്‌മേക്കര്‍ ഘടിപ്പിച്ചു.
2007- ചെല്‍സിക്ക് തുടര്‍ച്ചയായ മൂന്നാം പ്രീമിയര്‍ ലീഗ് കിരീടം നിഷേധിച്ച് യുനൈറ്റഡിന് ഒമ്പതാംകിരീടം.
2008- ചെല്‍സിയെ ഷൂട്ടൗട്ടില്‍ കീഴടക്കി യുനൈറ്റഡിന് രണ്ടാം ചാമ്പ്യന്‍സ് ലീഗ് കിരീടം.
2009- റഫറി അലന്‍ വിലെയുടെ ഫിറ്റ്‌നെസിനെ ചോദ്യം ചെയ്തതിന് നാല് മത്സരങ്ങളില്‍ ടച് ലൈന്‍ വിലക്ക്.
2010- നാലാമത്തെ ലീഗ് കപ്പ് നേടി.
2011- ഓള്‍ഡ് ട്രഫോര്‍ഡിലെ സ്റ്റേഡിയത്തിന്റെ വടക്ക് ഭാഗത്തെ സ്റ്റാന്‍ഡിന് സര്‍ അലക്‌സ് ഫെര്‍ഗൂസന്‍ സ്റ്റാന്‍ഡ് എന്ന് നാമകരണം ചെയ്തു.
2013-മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്ന് പ്രീമിയര്‍ ലീഗ് കിരീടം തിരിച്ചുപിടിച്ചു. പതിമൂന്നാമത്തെ പ്രീമിയര്‍ ലീഗ് നേട്ടം.