National
സിഖ് വിരുദ്ധ കലാപം: മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം

ന്യൂഡല്‍ഹി: സിഖ് വിരുദ്ധ കലാപക്കേസ് പ്രതികളായ മൂന്നുപേരെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ദെല്‍വാന്‍ കൊക്കര്‍, ക്യാപ്റ്റന്‍ ബഗ്മല്‍, ഗിരിധരി ലാല്‍ എന്നിവരെയാണ് ശിക്ഷിച്ചത്.
മറ്റു രണ്ട് പ്രതികള്‍ക്ക് മൂന്ന് വര്‍ഷം തടവ് വിധിച്ചു. കിഷന്‍ കൊക്കര്‍ക്ക്, മഹേന്ദ്ര യാദവ് എന്നിവര്‍ക്കാണ് തടവ് വിധിച്ചത്. ഡല്‍ഹി സി ബി ഐ കോടതിയാണ് ശിക്ഷവിധിച്ചത്.
---- facebook comment plugin here -----