Wayanad
പി പി ഉസ്താദ് അനുസ്മരണ സമ്മേളനം ഇന്ന്

പനമരം: എസ് എം എ സ്ഥാപക സെക്രട്ടറി പാറന്നൂര്‍ പി പി മുഹ്‌യദ്ദീന്‍കുട്ടി മുസ്‌ലിയാരുടെ അനുസ്മരണ സമ്മേളനം ഇന്ന് പനമരം കമ്യൂണിറ്റി ഹാളില്‍ നടക്കും. രാവിലെ ഒമ്പതിന് സമസ്ത ജില്ലാ പ്രസിഡന്റ് പി ഹസന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. ഒമ്പതരക്ക് മദ്‌റസ പ്രസ്ഥാനം ചരിത്രം, വര്‍ത്തമാനം കൂറ്റമ്പാറ അബ്ദുര്‍റഹ് മാന്‍ ദാരിമി അവതരിപ്പിക്കും. 11.30ന് പി പി ഉസ്താദ് ജീവിതം, ആദര്‍ശം, മാതൃക എന്ന വിഷയം ആസ്പദമാക്കി കീലത്ത് മുഹമ്മദ് മാസ്റ്റര്‍ അനുസ്മരണ പ്രഭാഷണം നടത്തും.ഒന്നരക്ക് ദുആ മജ്‌ലിസിന് എം അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. സുന്നീ സംഘടനകളെ പ്രതിനിധീകരിച്ച് കൈപാണി അബൂബക്കര്‍ ഫൈസി, അശ്‌റഫ് സഖാഫി കാമിലി, ബശീര്‍ സഅദി നെടുങ്കരണ പ്രസംഗിക്കും. പരിപാടിയില്‍ ജില്ലയിലെ മഹല്ല്, മദ്‌റസ, സ്ഥാപന ഭാരവാഹികള്‍, ഖത്വീബുമാര്‍, മുഅല്ലിംകള്‍, എസ് എം എ ജില്ലാ മേഖലാ റീജ്യനല്‍ കൗണ്‍സിലര്‍മാര്‍, എസ് ജെ എം ജില്ലാ , റൈഞ്ച് ഭാരവാഹികള്‍ തുടങ്ങി സുന്നീ പ്രവര്‍ത്തകരും പങ്കെടുക്കണം.