Thrissur
പാറന്നൂര്‍ പി പി ഉസ്താദ് അനുസ്മരണവും ഖതമുല്‍ ഖുര്‍ആനും നാളെ

തൃശൂര്‍: ജില്ലാ സുന്നി ജംഇയത്തുല്‍ മുഅല്ലിമീനും എസ് എം എയും സംയുക്തമായി നടത്തുന്ന പാറന്നൂര്‍ പി പി ഉസ്താദ് അനുസ്മരണവും ഖത്തമുല്‍ ഖുര്‍ആനും നാളെ ഉച്ചക്ക് 2.30ന് തൃശൂര്‍ ഖാസി ഹൗസില്‍ നടക്കും. സമസ്ത ജില്ലാ പ്രിസിഡന്റ് താഴപ്ര മുഹിയുദ്ദീന്‍കുട്ടി മുസ്്‌ല്യാര്‍ ഉദ്ഘാടനം ചെയ്യും. എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ കൂറ്റമ്പാറ അബ്ദു റഹിമാന്‍ ദാരിമി മുഖ്യപ്രഭാഷണം നടത്തും. എസ് എം എ ജില്ലാ പ്രസിഡന്റ് സയ്യിദ് പി എം എസ് തങ്ങള്‍ അധ്യക്ഷത വഹിക്കും. മുഹമ്മദലി സഅദി, മാടവന ഇബ്രാഹിംകുട്ടി മുസ്്‌ല്യാര്‍, മൊയ്തു ബാഖവി മാടവന, പി കെ ബാവ ദാരിമി, പി കെ ജഅ്ഫര്‍, റഫീഖ് ലത്വീഫി, ഇസ്ഹാഖ് സഖാഫി സംബന്ധിക്കുമെന്ന് ചെയര്‍മാന്‍ ഐ മുഹമ്മദ്കുട്ടി സുഹരി, കണ്‍വീനര്‍ എസ് എം കെ മഹമൂദിയ്യ എന്നിവര്‍ അറിയിച്ചു.
---- facebook comment plugin here -----