Connect with us

National

കപില്‍ സിബല്‍ നിയമമന്ത്രിയായി ചുമതലയേറ്റു

Published

|

Last Updated

ന്യൂഡല്‍ഹി: കേന്ദ്ര ടെലികോം വകുപ്പ് മന്ത്രി കപില്‍ സിബല്‍ നിയമ മന്ത്രാലയത്തിന്റെ അധിക ചുമതല ഏറ്റെടുത്തു. കല്‍ക്കരിപ്പാടം അഴിമതി സംബന്ധിച്ച സി ബി ഐ റിപ്പോര്‍ട്ടില്‍ കൈക്കടത്തി എന്ന ആരോപണത്തില്‍ അശ്വിനി കുമാര്‍ രാജിവെച്ചതിനെത്തുടര്‍ന്നാണ് സിബല്‍ വകുപ്പ് ഏറ്റെടുത്തത്. തന്റെ പുതിയ ഉത്തരവാദിത്വം ഭംഗിയായി കൈകാര്യം ചെയ്യാന്‍ ശ്രമിക്കുമെന്ന് സിബല്‍ പറഞ്ഞു.

Latest