Palakkad
പി പി മുഹ്‌യിദ്ദീന്‍കുട്ടി മുസ്‌ലിയാര്‍ അനുസ്മരണം ഇന്ന്

കോങ്ങാട്: മദ്‌റസ പ്രസ്ഥാനത്തിന് മാര്‍ഗദര്‍ശകനും വഴികാട്ടിയും സുന്നി സംഘടനാ മുന്നേറ്റങ്ങള്‍ക്ക് കരുത്ത് പകര്‍ന്ന് മുമ്പേ നടന്നു പോയ പി പി മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍ – പാറന്നൂര്‍ അവര്‍കളുടെ ഒന്നാം അനുസ്മരണ സെമിനാര്‍ എസ് ജെ എം, എസ് എം എ ജില്ലാ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ ഇന്ന്ഉച്ചക്ക് രണ്ടിന് കോങ്ങാട് സി എം രിആയയില്‍ വെച്ച് നടക്കും. എസ് ജെ എം ജില്ലാ പ്രസിഡന്റ് യു എ മുബാറക് സഖാഫി അധ്യക്ഷത വഹിക്കും. ജില്ലാ സംയുക്തഖാസി എന്‍ അലി മുസ്‌ലിയാര്‍ കുമരംപുത്തൂര്‍ ഉദ്ഘാടനം ചെയ്യും.
“”പി പി ഉസ്താദ് ജീവിതവും ആദര്‍ശം മാതൃക””, “”മദറസാ പ്രസ്ഥാനം ചരിത്രം വര്‍ത്തമാനം”” എന്നി വിഷയങ്ങളില്‍ കീലത്ത് മുഹമ്മദ് മാസ്റ്റര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. സമസ്ത കേന്ദ്ര മുശാവറ അംഗം കെ പി മുഹമ്മദ് മുസ്‌ലിയാര്‍ കൊമ്പം, സമസ്ത ജില്ലാ സെക്രട്ടറി എം പി അബ്ദുല്‍ റഹ്മാന്‍ ഫൈസി, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് എന്‍ കെ സിറാജുദ്ദീന്‍ ഫൈസി, എസ് വൈ എസ് ജില്ലാ സെക്രട്ടറി എം വി സിദ്ദീഖ് സഖാഫി, എസ് എം എ ജില്ലാ പ്രസിഡന്റ് കെ നൂര്‍മുഹമ്മദ് ഹാജി, എസ് ജെ എം സംസ്ഥാന സെക്രട്ടറി കെ ഉമര്‍മദനി, എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ഉമര്‍ ഓങ്ങല്ലൂര്‍, എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് പി സി അശറഫ് സഖാഫി അരിയൂര്‍, മുസ്തഫ ദാരിമി, പി പി മുഹമമദ് കുട്ടി മാസ്റ്റര്‍, ടി അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍, മുഹമ്മദ് മുസ്‌ലിയാര്‍ മണ്ണൂര്‍ എന്നിവര്‍ പ്രസംഗിക്കും.