Malappuram
എസ് എം എ ജില്ലാ ജാഗ്രതാ സമ്മേളനവും പി പി ഉസ്താദ് അനുസ്മരണവും

മലപ്പുറം: എസ് എം എ ജില്ലാ ജാഗ്രതാ സമ്മേളനവും പി പി ഉസ്താദ് അനുസ്മരണവും അടുത്ത മാസം ഒന്നിന് ഉച്ചക്ക് രണ്ട് മണിക്ക് മലപ്പുറം ടൗണ്‍ഹാളില്‍ നടക്കും. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, സയ്യിദ് യൂസുഫുല്‍ ജീലാനി വൈലത്തൂര്‍, പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ പങ്കെടുക്കും.
യോഗത്തില്‍ ഖാസിംകോയ പൊന്നാനി അധ്യക്ഷത വഹിച്ചു. സയ്യിദ് ഹബീബ്‌കോയ തങ്ങള്‍, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി തങ്ങള്‍, കെ എം എ റഹീം സാഹിബ്, അബ്ദുഹാജി, അബൂബക്കര്‍ ശര്‍വാനി, പി കെ ബാവ മുസ്‌ലിയാര്‍ ക്ലാരി, എം എ ലത്വീഫ് മുസ്‌ലിയാര്‍ മഖ്ദൂമി പ്രസംഗിച്ചു.