Connect with us

Sports

വാതുവെപ്പ് നീണാള്‍ വാഴുന്നു

Published

|

Last Updated

ഏപ്രില്‍ 7,2000 – ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ ഹാന്‍സി ക്രോണിയയും ചില ടീം അംഗങ്ങളും ഇന്ത്യക്കെതിരായ ഏകദിന മത്സരം ഒത്തുകളിച്ചതായി ഡല്‍ഹി പോലീസ് കണ്ടെത്തി. വാതുവെപ്പുകാരനായ സഞ്ജയ് ചൗളയും ക്രോണിയയും തമ്മിലുള്ള ഫോണ്‍ സംഭാഷണങ്ങളായിരുന്നു തെളിവ്. ഹെര്‍ഷല്‍ ഗിബ്‌സ്, പീറ്റര്‍ സ്റ്റിര്‍ഡം, നിക്കി ബോയെ എന്നിവരാണ് ക്രോണിയക്കൊപ്പം സംശയിക്കപ്പെട്ടത്.

ഏപ്രില്‍ 11,2000- ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് മാനേജിംഗ് ഡയറക്ടര്‍ അലി ബാചറിന് മുന്നില്‍ ക്രോണിയ കുറ്റസമ്മതം നടത്തി.
ഏപ്രില്‍ 20,2000- വാതുവെപ്പുകാര്‍ പലപ്പോഴായി ബന്ധപ്പെടാന്‍ ശ്രമിച്ചുവെന്ന് ദക്ഷിണാഫ്രിക്കന്‍ അമ്പയര്‍മാരായ സിറില്‍ മിച്‌ലെ, റൂഡി കോട്‌സന്‍ വെളിപ്പെടുത്തി.
ഏപ്രില്‍ 28,2000- ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള വാതുവെപ്പില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നന്വേഷിക്കാന്‍ സര്‍ക്കാര്‍ സി ബി ഐക്ക് നിര്‍ദേശം നല്‍കി.
Herschelle-Gibbs_1ഏപ്രില്‍ 30,2000- 1992 ആസ്‌ത്രേലിയന്‍ പര്യടന കാലത്ത് വാതുവെപ്പുകാര്‍ മത്സരവിവരങ്ങള്‍ ചോര്‍ത്താന്‍ റോഷന്‍ മഹാനാമ, അസങ്ക ഗുരുസിംഹ, സനത് ജയസൂര്യ എന്നീ കളിക്കാരെ സമീപിച്ചതായി ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ വെളിപ്പെടുത്തല്‍.
മെയ് 6,2000- വാതുവെപ്പ് ആരോപണം അന്വേഷിക്കാന്‍ ആസ്‌ത്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് ഉത്തരവിട്ടു. അതേ സമയം 1994 ശ്രീലങ്കന്‍ പര്യടനത്തിനിടെ ഷെയിന്‍ വോണും മാര്‍ക് വോയും മത്സരവിവരം ചോര്‍ത്തിക്കൊടുത്തത് അന്വേഷിക്കാന്‍ ക്രിക്കറ്റ് ആസ്‌ത്രേലിയ തയ്യാറായില്ല.
മെയ് 24,2000- ജസ്റ്റിസ് മാലിക് മുഹമ്മദ് ഖയ്യും റിപ്പോര്‍ട്ടില്‍ പാക്കിസ്ഥാന്‍ മുന്‍ ക്യാപ്റ്റന്‍ സലീം മാലിക്കും അതാ ഉര്‍ റഹ്മാനും വാതുവെപ്പിലുള്‍പ്പെട്ടതായി പരാമര്‍ശിക്കപ്പെട്ടു.
ജൂണ്‍ 7, 2000- ഹാന്‍സി ക്രോണിയക്കെതിരെ കൂടുതല്‍ തെളിവുകളുമായി സ്പിന്നര്‍ പാറ്റ് സിംകോക്‌സ് കിംഗ് കമ്മീഷന് മുന്നിലെത്തി. ഹെര്‍ഷല്‍ ഗിബ്‌സ്, ഹെന്റി വില്യംസ്, സ്റ്റിര്‍ടം കുറ്റസമ്മതം നടത്തി. ക്രോണിയ ഓഫര്‍ നല്‍കിയിട്ടില്ലെന്ന് നിക്കിബോയ മൊഴി നല്‍കി.
ജൂണ്‍10,2000- വാതുവെപ്പ് സംബന്ധമായ മുഴുവന്‍ വിവരങ്ങളും നല്‍കിയാല്‍ ക്രോണിയയെ മാപ്പുസാക്ഷിയാക്കാമെന്ന് കിംഗ് കമ്മീഷനും ബന്ധപ്പെട്ട അധികൃതരും ഓഫര്‍ വെച്ചു.
jadejaജൂണ്‍12,2000- അലി ബാച്ചറിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ : 1999 ലോകകപ്പില്‍ പാക്കിസ്ഥാന്‍ ഇന്ത്യക്കെതിരെയും ബംഗ്ലാദേശിനെതിരെയും ഒത്തുകളിച്ചതായി പാക്കിസ്ഥാന്‍ ക്രിക്കറ്റ് ചീഫ് എക്‌സിക്യൂട്ടീവ് മജീദ് ഖാന്‍ പറഞ്ഞു. പക്ഷേ ഇത് ആരും മുഖവിലക്കെടുത്തില്ല. പാക് അമ്പയര്‍ ജാവേദ് അക്തര്‍ 1998 ദക്ഷിണാഫ്രിക്ക-ഇംഗ്ലണ്ട് ടെസ്റ്റില്‍ എട്ട് തീരുമാനങ്ങള്‍ കൈക്കൊണ്ടത് വാതുവെപ്പുകാര്‍ക്ക് വേണ്ടിയായിരുന്നുവെന്നും ബാച്ചര്‍ വെളിപ്പെടുത്തി.
ജൂണ്‍ 13,2000-ക്രോണിയ ഓഫര്‍ വെച്ചുവെന്ന മാര്‍ക്ക് ബൗച്ചറിന്റെയും ലാന്‍സ് ക്ലൂസ്‌നറിന്റെയും വെളിപ്പെടുത്തളിന് ബലമേകിക്കൊണ്ട് ജാക്വിസ് കാലിസ് രംഗത്ത്.
ജൂണ്‍ 15,2000- ക്രോണിയ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കുന്നു. ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീനാണ് തന്നെ വാതുവെപ്പുകാരുമായി ബന്ധപ്പെടുത്തിയതെന്ന ഞെട്ടിക്കുന്ന വിവരം പുറത്തുവിട്ടു. 1996 ടെസ്റ്റ് മത്സരത്തിനിടെയായിരുന്നു ഇത്. അസ്ഹര്‍ ഇത് നിഷേധിച്ചു.
ജൂണ്‍ 17,2000- 1993 ലെ ത്രിരാഷ്ട്ര ടൂര്‍ണമെന്റില്‍ ബ്രയാന്‍ ലാറ വാതുവെപ്പുകാരുമായി സഹകരിച്ചിരുന്നോ എന്നത് സംബന്ധിച്ച് വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് അസോസിയേഷന്‍ അന്വേഷിക്കാന്‍ തീരുമാനിച്ചു. ലാറ നിരപരാധിയാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു.
ജൂണ്‍ 23,2000- കേപ് ടൗണില്‍ കിംഗ് കമ്മീഷന്റെ ക്രോസ് വിസ്താരം കഴിഞ്ഞ് ക്രോണിയ നിറകണ്ണുകളോടെ ലോകത്തിന് മുന്നില്‍. ഐ സി സി അഴിമതി വിരുദ്ധ സമിതിക്ക് മുന്നില്‍ ക്രോണിയ മാപ്പപേക്ഷിച്ചു.
mohammad-azharuddinജൂലൈ 20,2000- കപില്‍ദേവ്, അസ്ഹറുദ്ദീന്‍, അജയ് ജഡേജ, നയന്‍ മോംഗിയ, നിഖില്‍ ചോപ്ര എന്നിവരുടെ വീടുകളില്‍ ആദായ നികുതി വകുപ്പിന്റെ മിന്നല്‍ പരിശോധന. സെപ്തംബറില്‍ കപില്‍ ഇന്ത്യന്‍ പരിശീലകസ്ഥാനം ഉപേക്ഷിച്ചു.
ആഗസ്റ്റ് 28,2000- രാജ്യാന്തര ക്രിക്കറ്റില്‍ ഗിബ്‌സിനും ഹെന്റി വില്യംസിനും വിലക്കേര്‍പ്പെടുത്തി.
ഒക്‌ടോബര്‍ 11,2000- ഹാന്‍സി ക്രോണിയക്ക് ആജീവനാന്ത വിലക്കേര്‍പ്പെടുത്തി.
ഒക്‌ടോബര്‍ 31,2000- ഇന്ത്യന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ വാതുവെപ്പിലുള്‍പ്പെട്ടതായി സി ബി ഐ റിപ്പോര്‍ട്ട്. അജയ് ജഡേജ, നയന്‍ മോംഗിയ എന്നിവര്‍ക്കും പങ്ക്. കപില്‍ദേവിന് പങ്കില്ലെന്ന് തെളിഞ്ഞു.
നവംബര്‍ 6,2000- വാതുവെപ്പുകാരന്‍ എം കെ ഗുപ്തയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് രണതുംഗ, അരവിന്ദ ഡി സില്‍വ എന്നിവര്‍ക്കെതിരെ അന്വേഷണം നടത്താന്‍ ഏകാംഗ കമ്മീഷനെ നിയോഗിച്ചു. കളിക്കാര്‍ കുറ്റക്കാരല്ലെന്ന് റിപ്പോര്‍ട്ട്. മാര്‍ട്ടിന്‍ ക്രോവിനെതിരെ ന്യൂസിലന്‍ഡും അന്വേഷണം നടത്തി. കുറ്റക്കാരനല്ലെന്ന് വ്യക്തമായി.
നവംബര്‍ 27,2000- അസ്ഹര്‍, ജഡേജ, മനോജ് പ്രഭാകര്‍, അജയ് ശര്‍മ, ടീം ഫിസിയോ അലി ഇറാനി എന്നിവര്‍ക്കെതിരെ കൂടുതല്‍ തെളിവ്, നയന്‍ മോംഗിയ കുറ്റവിമുക്തനായി. ബി സി സി ഐ അസ്ഹറിന് ആജീവനാന്ത വിലക്കും മറ്റുള്ളവര്‍ക്ക് അഞ്ച് വര്‍ഷ വിലക്കുമേര്‍പ്പെടുത്തി.
2003 ജനുവരിയില്‍ ജഡേജയുടെ വിലക്ക് ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി. വ്യക്തമായ തെളിവിന്റെ അഭാവം കോടതി ചൂണ്ടിക്കാട്ടി. ജഡേജക്ക് ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാനുള്ള അനുമതിയും നല്‍കി.
KAMRAN AKMALആഗസ്റ്റ് 17,2004- വാതുവെപ്പുകാരില്‍ നിന്ന് പണംപറ്റിയെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് കെനിയന്‍ ക്രിക്കറ്റ് അസോസിയേഷന്‍ മുന്‍ ക്യാപ്റ്റന്‍ മൗറിസ് ഉഡുംബെക്ക് അഞ്ച് വര്‍ഷ വിലക്കേര്‍പ്പെടുത്തി.
ഒക്‌ടോബര്‍, 12, 2006- ഡല്‍ഹി പോലീസ് ദക്ഷിണാഫ്രിക്കന്‍ താരം ഹെര്‍ഷന്‍ ഗിബ്‌സിനെ രണ്ടരമണിക്കൂര്‍ ചോദ്യം ചെയ്തു. ഡെറെക് ക്രൂക്‌സിന് ബന്ധമുണ്ടെന്ന് ഗിബ്‌സ് മൊഴി നല്‍കി. ക്രൂക്‌സിനത് നിഷേധിച്ചു.
മെയ് 13,2008- 2007 ല്‍ ഇന്ത്യന്‍ പര്യടനത്തിനിടെ വാതുവെപ്പുകാരന് വിവരങ്ങള്‍ കൈമാറിയതിന് വെസ്റ്റിന്‍ഡീസ്താരം മര്‍ലോണ്‍ സാമുവല്‍സിന് രണ്ട് വര്‍ഷ വിലക്ക്.
മെയ് 15,2010- എസെക്‌സ് താരങ്ങളായ ഡാനിഷ് കനേരിയ, മെര്‍വിന്‍ വെസ്റ്റ്ഫീല്‍ഡ് അറസ്റ്റിലായി. പിന്നീട് വിട്ടയച്ചു.
ആഗസ്റ്റ് 29,2010- ന്യൂസ് ഓഫ് ദ വേള്‍ഡിന്റെ സ്റ്റിംഗ് ഓപറേഷനില്‍ തത്‌സമയ വാതുവെപ്പ് ബന്ധങ്ങള്‍ പുറത്തുവന്നു. മസ്ഹര്‍ മജീദ് എന്ന വാതുവെപ്പുകാരനാണ് സ്റ്റിംഗ് ഓപറേഷനില്‍ കുടുങ്ങിയത്. ഇംഗ്ലണ്ടിനെതിരെ ലോഡ്‌സ് ടെസ്റ്റില്‍ പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ സല്‍മാന്‍ ഭട്ട്, മുഹമ്മദ് ആസിഫ്, മുഹമ്മദ് ആമിര്‍, കമ്രാന്‍ അക്മല്‍ എന്നിവര്‍ വാതുവെപ്പിന് സഹായിച്ചതായി വ്യക്തമായി.
MUHAMMED ASIF3546134227_sreesanth-ankeetchavan-ajitമെയ് 14,2011 – ഐ പി എല്ലില്‍ തത്‌സമയ വാതുവെപ്പ് നടക്കുന്നതായി ഒരു ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. ബി സി സി ഐ അടിയന്തര യോഗം ചേര്‍ന്നു. ഐ പി എല്‍ ഗവേണിംഗ് ബോര്‍ഡിക്ക് കര്‍ശന നിര്‍ദേശം നല്‍കി.
മെയ് 16,2013- രാജസ്ഥാന്‍ റോയല്‍സ് താരങ്ങളായ ശ്രീശാന്ത്, ചാന്ദില, ചവന്‍ തത്‌സമയ വാതുവെപ്പിന് പോലീസ് പിടിയില്‍.

Latest