Connect with us

Kozhikode

എസ് ജെ എം വാര്‍ഷിക സമ്മേളനം

Published

|

Last Updated

മണ്ണാര്‍ക്കാട്: എസ് ജെ എം കരിമ്പ റെയിഞ്ച് വാര്‍ഷിക സമ്മേളനം ഇന്ന് മര്‍ഹും എം എം ഉസ്താദ് നഗറില്‍( ചിറക്കല്‍പ്പടി) നടക്കും. രാവിലെ എട്ടിന് കൂട്ടസിയാറത്ത്. അമ്പംകുന്ന് മഖാം സിയാറത്തിന് എം ഇ സമാഈല്‍ ദാരിമിയും മുള്ളത്തുംപാറ മഖാം സിയാറത്തിന് സി എം എസ് മുഹമ്മദ് മുസ്‌ലിയാരും നേതൃത്വം നല്‍കും. തുടര്‍ന്ന് വാര്‍ഷിക സമ്മേളനം എസ് ജെ എം സംസ്ഥാന സെക്രട്ടറി ഉമര്‍ മദനി ഉദ്ഘാടനം ചെയ്യും.
റെയിഞ്ച് പ്രസിഡന്റ് അബ്ദുനാസര്‍ മിസ് ബാഹി അധ്യക്ഷത വഹിക്കും. 10ന് മുഅല്ലിം മാനേജ്‌മെന്റ് സംഗമത്തില്‍ കീലത്ത് മുഹമ്മദ് മാസ്റ്റര്‍, സദഖത്തുള്ള പടലത്ത് ജൂനൈസ് പി പങ്കെടുക്കും. ധാര്‍മികത, യുവത എന്ന വിഷയത്തില്‍ യാക്കൂബ് മാസ്റ്റര്‍ വിഷയാവതരണം നടത്തും. വൈകീട്ട് ഏഴിന് പൊതു സമ്മേളനം ജില്ലാ സംയുക്തഖാസി എന്‍ അലി മുസ് ലിയാര്‍ കുമരം പുത്തൂര്‍ ഉദ്ഘാടനം ചെയ്യും. കുറ്റമ്പാറ അബ്ദുറഹ് മാന്‍ ദാരിമി മുഖ്യപ്രഭാഷണം നടത്തും.
എസ് ജെ എം ജില്ലാ പ്രസിഡന്റ് യു എ മുബാറക് സഖാഫി സമ്മാനദാനം നടത്തും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ് അഷറഫ് സോവനീര്‍ പ്രകാശനം ചെയ്യും.
ഇതോടാനുബന്ധിച്ച് നടന്ന സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും സൗജന്യ നേത്ര പരിശോധന ക്യാമ്പും മുണ്ടൂര്‍ എച്ച് എസ് മാനേജര്‍ ജയരാജ് ഉദ്ഘാടനം ചെയ്തു. ഡോ ടി എം യു നന്ദിനി, മുഹമ്മദ് ഇബ്രാഹിം, മുഹമ്മദ് കുട്ടി, അബ്ദുല്‍ ജലീല്‍ സഅദി, അബ്ദുനാസര്‍ മിസ്ബാഹി, അബ്ദുള്‍ഖാദര്‍ മുസ്‌ലിയാര്‍, മനാഫ് പ്രസംഗിച്ചു.