Connect with us

Malappuram

കിഡ്‌നി സൊസൈറ്റി; ക്യാമ്പയിന്‍ ഉദ്ഘാടനം 20ന്

Published

|

Last Updated

മലപ്പുറം: വൃക്ക രോഗികളെ സഹായിക്കുന്നതിന് ജില്ലാ പഞ്ചായത്തിന്റെ കാരുണ്യ കൂട്ടായ്മയായ കിഡ്‌നി സൊസൈറ്റിയുടെ ജനകീയ വിഭവ സമാഹരണ യജ്ഞം-2013 ക്യാമ്പയിന്‍ ഉദ്ഘാടനം 20ന് രാവിലെ 10ന് മലപ്പുറത്ത് നടക്കും. മലപ്പുറം ടൗണ്‍ഹാളില്‍ നടക്കുന്ന പരിപാടി മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ വര്‍ഷത്തെ ക്യാമ്പയിനില്‍ ഏറ്റവും കൂടുതല്‍ സംഭാവന സമാഹരിച്ചവര്‍ക്കുള്ള സമ്മാനദാനം മന്ത്രി എ പി അനില്‍കുമാര്‍ വിതരണം ചെയ്യും. 2007ല്‍ പ്രവര്‍ത്തനം തുടങ്ങിയ കിഡ്‌നി സൊസൈറ്റി ഇതിനികം 1444 വൃക്ക രോഗികള്‍ക്ക് ഡയാലിസിസ് നടത്താന്‍ സഹായം നല്‍കിയിട്ടുണ്ട്. എന്നാല്‍ 2012ല്‍ മൂന്ന് കോടി സമാഹര ലക്ഷ്യം പ്രഖ്യാപിച്ച് സൊസൈറ്റി നടത്തിയ ക്യാമ്പയിനില്‍ ജില്ലയില്‍ നിന്ന് ലഭിച്ചത് 5.38 കോടി രൂപയാണ്്. എന്നാല്‍ ഈ വര്‍ഷം അഞ്ച് കോടി രൂപയാണ് സമാഹര ലക്ഷ്യം. ചടങ്ങില്‍ പി ശ്രീരാമകൃഷ്ണന്‍ എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട്, വൈസ് പ്രസിഡന്റ് പി കെ കുഞ്ഞു, നഗരസഭാ ചെയര്‍മാന്‍ കെ പി മുസ്തഫ, കലക്ടര്‍ എം സി മോഹന്‍ദാസ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഇത് സംബന്ധമായി ചേര്‍ന്ന വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ കുഞ്ഞു, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സക്കീന പുല്‍പ്പാടന്‍, കിഡ്‌നി സൊസൈറ്റി സെക്രട്ടറി ഉമ്മര്‍ അറക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Latest